X

ചുംബനങ്ങളാല്‍ അടയാളങ്ങളിട്ട് ഒരു ലോകസഞ്ചാരം

#kissisti ഹാഷ് ടാഗ് ഓടുകൂടി ശ്യാമും അന്യയും പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്

പ്രിയപ്പെട്ട ഒരാളുടെ കൂടെ ലോകം ചുറ്റി വരാന്‍ ആഗ്രഹിക്കാത്തവര്‍ അപൂര്‍വ്വമായിരിക്കും. ജീവീതത്തിന്റെ തിരക്കുകളിലും മത്സരങ്ങളിലും പെട്ട് ഒട്ടുമിക്ക ആളുകള്‍ക്കും അത് സാധ്യമാകാറുമില്ല.

ഇന്തോ-ഉെ്രെകന്‍ ജോഡി ശ്യാമും അന്യയും ഇക്കാര്യത്തില്‍ തങ്ങളുടെ സ്വപ്നത്തിന് ജീവന്‍ കൊടുത്തിരിക്കുകയാണ്. നിത്യ ജീവിതത്തിന്റെ ഓട്ടപ്പാച്ചിലുകളില്‍ നിന്ന് മാറി സഞ്ചാരത്തിനിറങ്ങാന്‍ തീരുമാനിച്ച ഇവര്‍ 365 ദിവസങ്ങള്‍ കൊണ്ട് സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത് 40 രാജ്യങ്ങളാണ്.

ശ്യാമിന്റെയും അന്യയുടേയും യാത്ര വ്യത്യസ്തമാകുന്നത് ഇന്‍സ്റ്റഗ്രാമില്‍ അവര്‍ പങ്കു വെക്കുന്ന ചിത്രങ്ങളിലൂടെയുമാണ്. അസൂയപ്പെടുത്തുന്ന അത്രയും പ്രണയാതുരമാണ് ഓരോ ചിത്രവും. മനോഹരമായൊരു ചുംബനത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശിക്കുന്ന സ്ഥലങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

ഒമ്പത് മുതല്‍ അഞ്ച് വരെ ജോലി ചെയ്യുക, ഞായറാഴ്ച വൈകി എഴുന്നേല്‍ക്കുക, വാരാന്ത്യങ്ങളില്‍ പലചരക്ക് വാങ്ങാനിറങ്ങുക, മേളകളില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുക, വാടക അടക്കുക വീണ്ടും ജോലി ചെയ്യുക തുടങ്ങി സാധാരണ ജീവിതശൈലിയായിരുന്നു തങ്ങള്‍ക്കെന്ന് ശ്യാമും അന്യയും പറയുന്നു. ദൈനംദിന ജീവിതത്തിലെ രസകരമായ അവസ്ഥ നഷ്ടപ്പെടാന്‍ തുടങ്ങിയതോടെയാണ് അവര്‍ മാറി ചിന്തിച്ചത്.

പോകുന്നിടത്ത് നിന്നെല്ലാം ഫോട്ടോ എടുക്കും. രണ്ട് പേരും ആ സ്ഥലത്തെ പശ്ചാത്തലമാക്കി , അവിടത്തെ എന്തെങ്കിലും പ്രത്യേകത കൂടി ഉള്‍പ്പെടുത്തി ചുംബിക്കുന്ന പടമാണ് എടുക്കുക. ഇതാണ് ‘കിസ്സിസിറ്റ്’ (#kissisit) എന്ന ഹാഷ്ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്.

ലോകത്തെ വെല്ലുവിളിച്ച് ചട്ടങ്ങള്‍ തകര്‍ക്കുന്ന വിപ്ലവകരമായ പ്രവ്യത്തിയായൊന്നും ഇതിനെ ശ്യാമും അന്യയും കാണുന്നില്ല. തങ്ങളുടെ യാത്രയെ അതിന്റെതായ രീതിയില്‍ കൂടുതല്‍ രസകരമാക്കുക, അനുഭവങ്ങള്‍ ശേഖരിക്കുക തുടങ്ങിയ ഉദ്ദേശങ്ങളേ ഉള്ളൂ.

പ്രണയവും സാഹസികതയും ലോകത്തിന്റെ വര്‍ണ്ണങ്ങളും ഇഴ ചേരുന്ന ഇവരുടെ യാത്ര വിവരണം ഇന്‍സ്റ്റാഗ്രാമില്‍ ഹിറ്റാണ്.

 

This post was last modified on January 20, 2018 2:46 pm

Related Post
Leave a Comment