X
    Categories: യാത്ര

റെയില്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി മൊബൈല്‍ ആധാര്‍ ഉപയോഗിക്കാം

ഈ ആപ്പില്‍ ലോഗിന്‍ ചെയ്ത് കാണിച്ചാല്‍ അത് ഐഡി പ്രൂഫായി സ്വീകരിക്കും. നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ.

ട്രെയിന്‍ യാത്രക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖയായി എം ആധാര്‍ (മൊബൈല്‍ ആധാര്‍) ആപ്പ് ഉപയോഗിക്കാം. യുഐഡിഎഐ (Unique Identification Authority of India) ആണ് മൊബൈല്‍ ആപ്പ് വികസിപ്പിച്ചത്. ഈ ആപ്പില്‍ ലോഗിന്‍ ചെയ്ത് കാണിച്ചാല്‍ അത് ഐഡി പ്രൂഫായി സ്വീകരിക്കും. റെയില്‍വെ മന്ത്രാലയത്തിന്റെ വിജ്ഞാപനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പേര്, ജനന തീയതി, ലിംഗം, മേല്‍വിലാസം, ഫോട്ടോഗ്രാഫ് തുടങ്ങിയവയെല്ലാം ആപ്പിലുണ്ടാകും. ആധാര്‍ നമ്പറുമായി ഇത് ബന്ധിപ്പിച്ചിരിക്കും.

ആപ്പ് ഉപയോഗിക്കാന്‍ ആദ്യം മൊബൈല്‍ നമ്പര്‍ യുഐഡിഐഐയില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിന് ശേഷം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പില്‍ വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനായി ബയോമെട്രിക് ലോക്കുണ്ട്. ഇത് അണ്‍ലോക്ക് ചെയ്ത് ഉപയോഗിക്കാം. ലോക്കിംഗ് ഒഴിവാക്കണമെങ്കില്‍ ഡിസ് ഏബിള്‍ ചെയ്യാം. എസ്എംഎസിലൂടെയുള്ള OTPയ്ക്ക് (One Time Password) പകരം TOTP (Time based One Time Password) ആണ്. ആധാര്‍ വിവരങ്ങള്‍ ആപ്പിലൂടെ അപ്‌ഡേറ്റ് ചെയ്യാം.
QR codeഉം പാസ്‌വേഡുള്ള കെവൈസി ഡാറ്റയുമുണ്ട്. നിലവില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് മാത്രമേ ഇത് ലഭ്യമാകൂ.

This post was last modified on September 14, 2017 4:51 pm