X
    Categories: യാത്ര

ഗെയ്റ്റ് വേ ഓഫ് ഇന്ത്യയെ മോടിപിടിപ്പിക്കാൻ ഒരുങ്ങി മഹാരാഷ്ട്ര സർക്കാർ

ഇതിനായി ഈ മാസം തന്നെ ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നുണ്ട്.

ചരിത്ര പ്രാധാന്യത്തിനും പഴമയ്ക്കും ഇളക്കം തട്ടാതെ ഗേറ്റ് വേ ഓഫ് ഇന്ത്യയെ കുറച്ച് കൂടി മനോഹരമാക്കാൻ ഒരുങ്ങുകയാണ് മഹാരാഷ്ട്ര സർക്കാർ. ദക്ഷിണ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഇന്ത്യയുടെ അഭിമാന ചരിത്ര സ്മാരകമായ ഗേറ്റ് വെ ഓഫ് ഇന്ത്യ വൃത്തിയാക്കുവാനും കൂടുതൽ മോടി പിടിപ്പിക്കാനും ഗവർണ്ണർ സിഎച്ച് വിദ്യാസാഗർ റാവു അധ്യക്ഷനായി വ്യാഴാച വിളിച്ച് കൂട്ടിയ കമ്മറ്റിയിലാണ് തീരുമാനമായത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നായിക്കും യോഗത്തിൽ സന്നിഹിതനായിരുന്നു.

ഇതിനായി ബ്രിഹൻ മുംബൈ പ്രിൻസിപ്പൽ കോർപറേഷൻ കമ്മീഷണർ അജോയ് മെഹ്ത്തയോടും മറ്റ് എഞ്ചിനീയറുമാരോടും ഒരു മാസത്തിനുള്ളിൽ ഇതിനായി ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ മുഖ്യമന്ത്രി ആവിശ്യപ്പെട്ടിട്ടുണ്ട്.

കിംഗ് ജോർജ്ജ് അഞ്ചാമൻറെയും ക്വീൻ മേരിയുടെയും ഇന്ത്യ സന്ദർശനത്തിന്റെ ഓര്മയ്ക്കാണ് ഇരുപതാം നൂറ്റാണ്ടിൽ ആർച്ച് മാതൃകയിലുള്ള ഈ മനോഹരമായ സ്മാരകം നിർമിച്ചത് . അറബി കടലിനു അഭിമുഖമായി നിൽക്കുന്ന ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് തറക്കല്ലിടുന്നത് 1913 മാർച്ച് 31 നാണ്.അന്ന് പണിതുടങ്ങിയെങ്കിലും 1924 നാണ് ഗേറ്റ് ഇന്ന് കാണുന്ന തരത്തിൽ പൂർത്തീകരിക്കാനായത്. ഇന്ത്യൻ-സരസെനിക്ക് നിർമ്മാണ ശൈലിയിലാണ് ഇത് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. ഗേറ്റ് വേ ഓഫ് ഇന്ത്യ നവീകരിക്കുന്നതോടെ ഈ ചരിത്ര സ്മാരകം കാണാൻ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് മഹാരാഷ്ട്ര സർക്കാർ പ്രതീക്ഷിക്കുന്നത്.