X
    Categories: സിനിമ

‘ആ സീനിനെ കുറിച്ച് എനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു’; ‘ലൂക്ക’യിലെ ലിപ്‌ലോക്കിനെ കുറിച്ച് അഹാന

'അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല'

നവാഗതനായ അരുൺ ബോസിന്റെ സംവിധാനത്തിൽ ടോവിനോ തോമസും അഹാനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ലൂക്ക. ചിത്രത്തിൽ അഹാന അവതരിപ്പിച്ച നിഹാരിക എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ടോവിനോയുമായുള്ള ലിപ് ലോക്ക് സീനെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന. സിനിമയിൽ സ്വാഭാവികമായി വരുന്നതാണ് ആ സീനെന്നും അതിൽ അസ്വാഭാവികതയില്ലെന്നും അഹാന പറയുന്നു. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞത്.

ടൊവിനോയുമായുള്ള ലിപ്‌ലോക്ക് സീൻ തിരക്കഥയിൽ പ്രത്യേക അവസരത്തിൽ സ്വാഭാവികമായി വരുന്നതാണ്. അതേക്കുറിച്ച് സംവിധായകൻ വിശദീകരിക്കാതെ തന്നെ എനിക്കു നല്ല ബോധ്യമുണ്ടായിരുന്നു. തിരക്കഥ കൺവിൻസിങ് ആണെങ്കിൽ പിന്നെ മറ്റ് കുഴപ്പങ്ങളൊന്നും ഉണ്ടാവില്ല. നിഹയെന്ന കഥാപാത്രത്തെ അത്രമാത്രം ഉൾക്കൊണ്ടാണ് ചെയ്തത്. പിന്നെ തിയേറ്ററിൽ ആ സീൻ വരുമ്പോൾ അതിൽ അസ്വാഭാവികതയില്ല. ഞാൻ നാലുതവണ കണ്ടപ്പോഴും ഫാമിലി ഓഡിയൻസ് ഉണ്ടായിരുന്നു. അസ്വസ്ഥതകളൊന്നും തോന്നിയില്ല. വെൽ മെയ്ഡ് സീൻ ആണത്. 2017ൽ ആണ് ലൂക്കയെക്കുറിച്ചുള്ള ആദ്യ ചർച്ചകൾ തുടങ്ങുന്നത്. ഏതാണ്ട് രണ്ട് വർഷത്തോളം കഴിഞ്ഞതിന് ശേഷമാണ് സിനിമയുടെ ഷൂട്ടിംഗ് തുടങ്ങുന്നത്. അതിനിടയിൽ 150 തവണയോളം ആ സ്ക്രിപ്‌റ്റ് ഞാൻ വായിച്ചിട്ടുണ്ട്. വെറുതെ ഇരിക്കുമ്പോഴെല്ലാം സ്ക്രിപ്‌റ്റ് വായിച്ചത് കാരണം അതിലെ ഓരോ വരികളും കാണാപ്പാഠമാണ്. സിനിമ വിജയിച്ചതിൽ സന്തോഷമുണ്ടെന്നും അഹാന പറയുന്നു.

‘നിഹയെപ്പോലെ പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഒരാളെ ഇഷ്ടമാണെങ്കിൽ അതു പ്രകടിപ്പിക്കാനൊന്നും മടിയുണ്ടാവില്ല. പൊതുവെ ലവ് സ്റ്റോറീസ്, സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ്’- അഹാന കൂട്ടി ചേർത്തു

This post was last modified on July 10, 2019 5:19 pm

Related Post
Leave a Comment