X
    Categories: യാത്ര

ടൂറിസം വികസനം: സിംഗപ്പൂര്‍ വിമാനക്കമ്പനി സില്‍ക്ക് എയറുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പുവച്ചു

സിംഗപ്പൂര്‍, ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ കേരള ടൂറിസം പ്രൊമോട്ട് ചെയ്യാനാണ് ധാരണ.

ടൂറിസം പ്രൊമോഷന്റെ ഭാഗമായി സിംഗപ്പൂര്‍ വിമാനക്കമ്പനി സില്‍ക്ക് എയറുമായി സംസ്ഥാന ടൂറിസം വകുപ്പ് ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. ടൂറിസം മന്ത്രി കടകമ്പള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ പങ്കെടുത്തു. സിംഗപ്പൂര്‍, ചൈന, ദക്ഷിണകൊറിയ, ജപ്പാന്‍, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ കേരള ടൂറിസം പ്രൊമോട്ട് ചെയ്യാനാണ് ധാരണ. ഈ രാജ്യങ്ങളില്‍ തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ റോഡ് ഷോകളും പ്രത്യേക മാര്‍ക്കറ്റിംഗ് പരിപാടികളും സംഘടിപ്പിക്കും.

സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ഉപകമ്പനിയാണ് സില്‍ക്ക് എയര്‍. ലോകത്ത് 100ഓളം നഗരങ്ങളിലേയ്ക്ക് ഇരു കമ്പനികളും കൂടി സര്‍വീസ് നടത്തുന്നുണ്ട്. കരാര്‍ കേരളത്തിന്റെ ടൂറിസം വികസനത്തില്‍ ഏറെ ഗുണം ചെയ്യുമെന്ന് ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകൃഷ്ണന്‍ ഐഎഎസ് പറഞ്ഞു. കേരള ടൂറിസവുമായി ഇത്തരമൊരു ധാരണയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് സില്‍ക്ക് എയര്‍ ഇന്ത്യ ജനറല്‍ മാനേജര്‍ ജഗ്ദീഷ് ഭോജ്വാനി പറഞ്ഞു. കേരളത്തെ ആഗോള ടൂറിസം രംഗത്ത് കൂടുതല്‍ ഉയര്‍ത്തിക്കാട്ടാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഭോജ്വാനി അവകാശപ്പെട്ടു.