X
    Categories: യാത്ര

ലോകത്തെ മനോഹരമായ അഞ്ച് എയര്‍പോര്‍ട്ട് ലാന്‍ഡിംഗ് അപ്രോച്ചുകള്‍

വിന്‍ഡോ സീറ്റ് മുന്‍ഗണന നല്‍കുന്നവര്‍ക്കറിയാം താഴോട്ട് നോക്കുമ്പോഴുള്ള മനോഹരമായ അനുഭവത്തെ കുറിച്ച്. ദ്വീപുകളും, അഗ്‌നിപര്‍വതത്തിന് അടുത്തും, തിരക്കേറിയ നഗരങ്ങള്‍ക്ക് അടുത്തുമുള്ള എയര്‍പോര്‍ട്ടുകളിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍ ഈ അനുഭവം അറിയാം.

വിന്‍ഡോ സീറ്റ് മുന്‍ഗണന നല്‍കുന്നവര്‍ക്കറിയാം താഴോട്ട് നോക്കുമ്പോഴുള്ള മനോഹരമായ അനുഭവത്തെ കുറിച്ച്. ദ്വീപുകളും, അഗ്‌നിപര്‍വതത്തിന് അടുത്തും, തിരക്കേറിയ നഗരങ്ങള്‍ക്ക് അടുത്തുമുള്ള എയര്‍പോര്‍ട്ടുകളിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍ ഈ അനുഭവം അറിയാം.

പ്രൈവറ്റ് ജെറ്റ് ചാര്‍ട്ടറായ പ്രൈവറ്റ് ഫ്ളൈ ഒരു ജഡ്ജിംഗ് പാനലിനോടും (ഞാന്‍ ഉള്‍പ്പെടെ) 3000 യാത്രക്കാരോടും എയര്‍പോര്‍ട്ട് അപ്രോച്ചസ് പോള്‍ 2015ന്റെ ഭാഗമായി ഏറ്റവും മനോഹരമായ ലാന്‍ഡിംഗ് സമ്മാനിക്കുന്ന എയര്‍പോര്‍ട്ടുകള്‍ക്ക് വേണ്ടി വോട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടു. 147 എയര്‍പോര്‍ട്ടുകളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന അഞ്ച് എയര്‍പോര്‍ട്ടുകളെ കുറിച്ചാണ് താഴെ പറയുന്നത്.

1. ക്യൂന്‍സ് ടൗണ്‍ എയര്‍പോര്‍ട്ട്, ന്യൂസിലാന്‍ഡ്

ക്യൂന്‍സ് ടൗണ്‍ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍ ലോര്‍ഡ് ഓഫ് റിംഗ്സ് ആരാധകരാണെങ്കില്‍ നദി, കായല്‍, പച്ചപ്പു നിറഞ്ഞ പാടങ്ങള്‍, മഞ്ഞ് മൂടിയ മലനിരകള്‍ എന്നിങ്ങനെയുള്ള സുന്ദരകാഴ്ചകള്‍ കാണാം.

2. മക്കാരന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ലാസ് വേഗാസ്

യുഎസിലെ ഏറ്റവും മനോഹരമായ കാഴ്ചകളുള്ള ലാന്‍ഡിംഗാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മക്കാരന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ പോകുക. ലാന്‍ഡ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് മരുഭൂമി മലനിരകള്‍ക്കിടയിലൂടെ ഒരു നഗരം തെളിഞ്ഞു വരുന്നത് കാണാം. രാത്രിയിലാണെങ്കില്‍ എയര്‍പോര്‍ട്ട് സ്ലോട്ട് മെഷീനില്‍ ഭാഗ്യം പരീക്ഷിക്കുന്നതിന് മുന്‍പ് നിയോണ്‍ ലൈറ്റുകള്‍ തെളിഞ്ഞു നില്‍ക്കുന്നത് കാണാം. ഈജിപ്റ്റിലെ പിരമിഡിന്‍റെയും ഫറവോ പ്രതിമയുടെയും മാതൃക കാണാം.

3. നൈസ് കോട്ട് ഡി’അസുര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഫ്രാന്‍സ്

നിങ്ങള്‍ കടലിലേക്കല്ല ലാന്‍ഡ് ചെയ്യുന്നത്, എന്നാല്‍ നൈസ് കോട്ട് ഡി’അസുര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് ലാന്‍ഡ് ചെയ്യുമ്പോള്‍ മെഡിറ്റനേറിയന്‍ കടലിലേക്ക് ലാന്‍ഡ് ചെയ്യുന്നതു പോലെ തോന്നും. വിമാനത്തിന്റെ വിന്‍ഡോയിലൂടെ നോക്കുമ്പോള്‍ ഫ്രെഞ്ച് റിവേറിയുടെ വശ്യമനോഹാരിത ആസ്വദിക്കാം. തീരപ്രദേശം മുതല്‍ കുന്നുകളും, മഞ്ഞു മൂടിയ മലകളും ഇങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ഇവിടെയുള്ളത്.

4. ബാര എയര്‍പോര്‍ട്ട്, സ്‌കോട്ട്ലന്‍ഡ്

ഈ സ്‌കോട്ടിഷ് ദ്വീപിലേക്കുള്ള ലാന്‍ഡിംഗ് ഒരു സാഹസികതയാണ്. പ്രത്യേകിച്ചും ഹൈവേ വെള്ളത്തിനടിയില്‍ ആകുമ്പോള്‍. ബാര എയര്‍പോര്‍ട്ടാണ് ഷെഡ്യൂള്‍ വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുള്ള ലോകത്തിലെ ഏക ബീച്ച് എയര്‍പോര്‍ട്ട്. മണലിലേക്ക് ലാന്‍ഡ് ചെയ്യുന്നത് ഭീതി ഉളവാക്കും. എന്നാല്‍ കടലിലേക്കുള്ള മനോഹരമായ തീരപ്രദേശത്തിന്റെ കാഴ്ച ഏറ്റവും ഭയന്നിരിക്കുന്ന യാത്രക്കാരനെ പോലും ശാന്തനാക്കും.

5. പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, സെയ്ന്റ് മാര്‍ട്ടിന്‍

ബീച്ചിലേക്ക് പോകാന്‍ ആഗ്രഹമുള്ള യാത്രക്കാര്‍ക്ക് ഈ കരീബിയന്‍ ദ്വീപിലേക്ക് യാത്ര ചെയ്യാം. മാഹോ ബീച്ചിനോട് ചേര്‍ന്നുള്ള പ്രിന്‍സസ് ജൂലിയാന ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് കടലിന് മുകളിലൂടെയും, വെള്ള മണല്‍പ്പരപ്പിലൂടെയും, സണ്‍ ബാത്ത് ചെയ്യുന്നവരെയും കടന്നാണ് പോകുന്നത്. ബീച്ചില്‍ നിന്നും വെറും 15 അടി മുകളിലൂടെയായിരിക്കും വിമാനം പോകുന്നത്. അതുകൊണ്ട് വിമാനത്തില്‍ നിന്നും ബീച്ചില്‍ നിന്നുമുള്ള കാഴ്ച മനോഹരമായിരിക്കും.

This post was last modified on April 12, 2018 9:59 am