ആശങ്കകളും അസൗകര്യങ്ങളും ഒഴിവാക്കി സുഖമായും സമാധാനമായും യാത്ര ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി വിക്കിംഗ് അള്‍ട്ടിമേറ്റ് വേള്‍ഡ് ക്രൂയിസ് വരുന്നു. ട്രാവല്‍ ആന്‍ഡ് ലെഷര്‍ റിപ്പോര്‍ട്ട് പ്രകാരം വിക്കിംഗ് ക്രൂയ്സസ് 245 ദിവസം അള്‍ട്ടിമേറ്റ് വേള്‍ഡ് ക്രൂയിസ് ആണ് ഒരുക്കിയിരിക്കുന്നത്. ആറ് വന്‍കരകള്‍, 59 രാജ്യങ്ങള്‍, 113 തുറമുഖങ്ങള്‍ എന്നീ സ്ഥലങ്ങളിലാണ് 245 ദിവസത്തെ അള്‍ട്ടിമേറ്റ് വേള്‍ഡ് ക്രൂയിസില്‍ ഉള്ളത്. എട്ട് മാസത്തെ ക്രൂയിസിന് 92,990 ഡോളര്‍ (ഏകദേശം 63,27,503 രൂപ) മുതലാണ് ആരംഭിക്കുന്നത്. 2019 ഓഗസ്റ്റ് 31ന് ലണ്ടനില്‍ നിന്നാണ് ഇത് യാത്ര തുടങ്ങുന്നത്. നിര്‍ത്താതെ ഏറ്റവും ദൂരം സഞ്ചരിക്കുന്ന ക്രൂയിസ് എന്ന റെക്കോര്‍ഡ് ഇതിന് നേടാനാവും.
ഇംഗ്ലണ്ടില്‍ നിന്നും യാത്ര തുടങ്ങുന്ന ക്രൂയിസ്, അറ്റ്ലാന്റിക് കടന്ന് കാനഡയിലേക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ കിഴക്കന്‍ തീരത്തിലൂടെ കരിബീയന്‍ മേഖല വഴി ബ്രസീല്‍ കടന്ന് ആമസോണിലേക്ക്. തുടര്‍ന്ന് ദക്ഷിണ അമേരിക്ക, മധ്യ അമേരിക്ക, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, കിഴക്കന്‍ ഏഷ്യ, മിഡില്‍ ഈസ്റ്റ്, മെഡിറ്ററേറിയന്‍ വഴി തിരിച്ച് ഇംഗ്ലണ്ടിലേക്ക് പോകും.
ഓരോ തുറമുഖത്തും എത്തുമ്പോള്‍ കടല്‍ത്തീരത്ത് ചെറു കൗതുക യാത്രയ്ക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അണ്‍ലിമിറ്റഡ് വൈഫൈ ലഭ്യമാണ്. ബിസിനസ് ക്ലാസ് വിമാനയാത്ര, മറ്റ് സേവനങ്ങളും ക്രൂയിസിന്റെ ടിക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 നഗരങ്ങളില്‍ താമസം, ഓരോ പോര്‍ട്ടിലും പഠിക്കാനുള്ള സൗകര്യം എന്നിവയും യാത്രക്കാര്‍ക്ക് ലഭിക്കും. ഈജിപ്റ്റ്, ഹോ ചിമിന്‍ സിറ്റി, ലണ്ടന്‍, മുംബൈ, റിയോ ഡി ജെനീറോ, ടാസ്മാനിയ – ഇവിടെയെല്ലാം ക്രൂയിസ് എത്തും.
465 ഓള്‍ വരാന്ത സ്റ്റേറ്റ് റൂമുകളില്‍ 930 ഗസ്റ്റുകള്‍ക്ക് യാത്ര ചെയ്യാം. രണ്ട് പൂളുകള്‍, ലിവനോര്‍ഡിക് സ്പാ, എട്ട് റെസ്റ്ററന്റുകള്‍ എന്നിവ ഇതിലുണ്ട്. ബിസിനസ് ക്ലാസ് അന്താരാഷ്ട്ര വിമാന യാത്ര, ഷിപ്പിലേക്കുള്ള യാത്ര, തിരിച്ചുള്ള യാത്ര, മൂന്ന് സൗജന്യ വിസ, സൗജന്യ ലഗേജ് സേവനം, വിക്കിംഗിന്റെ സില്‍വര്‍ സ്പിരിറ്റ്സ് ബിവറേജ് പാക്കേജ് അങ്ങനെ എല്ലാം ക്രൂയിസ് യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്.
This post was last modified on June 4, 2018 5:20 pm
Leave a Comment