കോട്ടയത്ത് ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ പി ജോസഫിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്താന്‍ കേരളത്തിലെ 35 ലക്ഷം വരുന്ന ദളിതര്‍ സംഘടിക്കണമെന്ന് ദളിത് ആക്ടിവിസ്റ്റ് ധന്യാ രാമന്‍.
ഇതിനായി ഓരോ ദളിതരും ഒരു രൂപ വീതം ശേഖരിക്കേണ്ടതുണ്ടെന്നും അവര്‍ തന്റെ ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നു. ധന്യാ രാമന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
‘കെവിനെ കൊന്ന മാര്‍ഗത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അര്‍ദ്ധരാത്രി വാഹനത്തില്‍ കയറ്റും മുന്‍പേ അവന്റെ കാലൊരെണ്ണം നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ മുറിപ്പെടുത്തി. കണ്ണൊരെണ്ണം ജീവനോടെ ചൂഴ്‌ന്നെടുത്തു ജനനേന്ദ്രിയം തകര്‍ത്തു.
ഇങ്ങനെ ഏത് പ്രതിയാണ് ഇത് ചെയ്തതതെന്നു അറിയേണ്ടതുണ്ട്.
അതിലേക്കു ആദ്യമായും അവസാനം ആയും 35 ലക്ഷം വരുന്ന ദളിതര്‍ ഒരു രൂപ വീതം ശേഖരിക്കേണ്ടതുണ്ട്’.
This post was last modified on June 2, 2018 8:43 pm
Leave a Comment