X

നടി ആക്രമിക്കപ്പെട്ടതിനു പിന്നിലെ ‘മാഡം’; പൊലീസ് പറയുന്നത് ഇങ്ങനെ

കാവ്യയുടെ ഉടമസ്ഥതയിലുള്ള 'ലക്ഷ്യ' കേന്ദ്രമാക്കിയുള്ള അന്വേഷണം തുടരും

നടി ആക്രമിക്കപ്പെട്ട കേസില്‍ മുഖ്യപ്രതി സുനില്‍കുമാര്‍(പള്‍സര്‍ സുനി) പലതവണയായി പരാമര്‍ശിച്ച മാഡം പ്രതിയുടെ ഭാവനാസൃഷ്ടി മാത്രമാണെന്നു പൊലീസ്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള സുനിയുടെ തന്ത്രമായിരുന്നു ഇല്ലാത്തൊരു മാഡത്തിന്റെ പേര് ഉയര്‍ത്തിക്കൊണ്ടുവന്നതെന്നും പൊലീസ് പറയുന്നതായി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷന്‍ സുനിക്ക് നല്‍കിയത് ദിലീപ് തനിച്ചാണെന്നും പൊലീസ് കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാരസ്ഥാപനമായ ലക്ഷ്യയെ കേന്ദ്രീകരിച്ചുള്ള അന്വേഷണം പൊലീസ് തുടരും. കക്കാനാട്ടെ ഈ സ്ഥാപനത്തില്‍ ഫോറന്‍സിക് പരിശോധനയടക്കം നടത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. കാവ്യയേയും അമ്മ ശ്യാമളയേയും ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നതെന്നും അറിയുന്നു. നടി ആക്രമിക്കപ്പെടുമെന്നതിനെക്കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൃത്യം നടത്തിയശേഷം സുനി ലക്ഷ്യയില്‍ എത്തിയിരുന്നതായി പൊലീസിനു തെളിവ് ലഭിച്ചിരുന്നു. സംഭവുമായി ദിലീപിന് ബന്ധമുണ്ടെന്നു സ്ഥിരീകരിക്കാന്‍ പൊലീസിന് സഹായകമായ പ്രധാനപ്പെട്ട തെളിവുകളിലൊന്നായിരുന്നു അത്.

തങ്ങള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്നും അവര്‍ നാളെ വിളിക്കുമെന്നുമായിരുന്നു നടിയെ ആക്രമിച്ചശേഷം സുനി അവരോട് പറഞ്ഞിരുന്നത്. ഗൂഢാലോചനയ്ക്കു പിന്നില്‍ ഒരു സ്ത്രീ ഉണ്ടെന്നു വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമായിരുന്നു പ്രതി ഇല്ലാത്തൊരു കഥാപാത്രത്തെ സൃഷ്ടിച്ച് കഥകള്‍ മെനഞ്ഞതന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.

 

 

This post was last modified on July 13, 2017 9:56 am

Related Post
Leave a Comment