തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കും മുമ്പ് കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ പ്രഖ്യാപിച്ചത് വിവാദമായിരുന്നു. താന്‍ ടൈംസ് നൗ ചാനലില്‍ കണ്ടാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത് എന്നാണ് അമിത് മാളവ്യ വിമര്‍ശകര്‍ക്ക് നല്‍കിയ മറുപടി. അമിത് മാളവ്യ പറഞ്ഞത് സത്യമാണെന്ന് ആള്‍ട്ട് ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ ചൂണ്ടിക്കാട്ടുന്നു. അമിത് മാളവ്യ തീയതി ട്വീറ്റ് ചെയ്യുന്നത് 11.08നാണ്. ടൈംസ് നൗ വാര്‍ത്ത നല്‍കുന്നത് 11.06 – 11.07 സമയത്ത് ഇക്കാര്യം ബ്രേക്ക് ചെയ്തിട്ടുണ്ട് എന്ന് വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതം പ്രതീക് സിന്‍ഹ പറയുന്നു.
This post was last modified on March 27, 2018 2:07 pm
Leave a Comment