X

ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവിന് ചെന്നൈയില്‍ ദുരിത ജീവിതം; പതക്കം വിറ്റ് ശസ്ത്രക്രിയ നടത്തി; കൈത്താങ്ങുമായി കേരള സര്‍ക്കാര്‍

അഞ്ച് തവണ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി പതക്കംവിറ്റ് ഹൃദയ ശസ്ത്രക്രീയ നടത്തിയ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്

അഞ്ച് തവണ ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരവും നേടിയ കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തി പതക്കം വിറ്റ് ഹൃദയ ശസ്ത്രക്രീയ നടത്തിയ വാര്‍ത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. കൃഷ്ണമൂര്‍ത്തിയുടെ ദയനീയ സാഹചര്യങ്ങള്‍ കണ്ടറിഞ്ഞ് കൃഷ്ണമൂര്‍ത്തിയെ സഹായിക്കാന്‍ സര്‍ക്കാരും, ചലച്ചിത്ര അക്കാദമിയും മുന്നോട്ട് വന്നിരിക്കുന്നു.

അക്കാദമിയുടെ ചികിത്സ സഹായം ഉടന്‍ കൈമാറും. ചലച്ചിത്ര മേഖലയിലെ മറ്റുചില സംഘടനകളും മൂര്‍ത്തിയെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

സ്വാതി തിരുനാള്‍, ഒരു വടക്കന്‍ വീരഗാഥ, വൈശാലി, പരിണയം , ഗസല്‍ പെരുന്തച്ചന്‍, രാജശില്പി, കുലം തുടങ്ങിയ സിനിമകള്‍ക്ക് കൃഷ്ണമൂര്‍ത്തിയാണ് കലാസംവിധാനം നിര്‍വ്വഹിച്ചിട്ടുള്ളത്.

‘കലയെ മാത്രമാണ് സ്‌നേഹിച്ചത്. പ്രതിഫലം കണക്ക് പറഞ്ഞ് വാങ്ങിയില്ല. ഷൂട്ടിങ്ങ് തുടങ്ങുമ്പോള്‍ രണ്ടായിരമോ അയ്യായിരമോ അഡ്വാന്‍സ് തരും. ജോലി കഴിയുമ്പോള്‍ വെറും കയ്യോടെ തിരിച്ചയക്കുമെന്നും’ – കൃഷ്ണമൂര്‍ത്തി കഴിഞ്ഞ ദിവസം മാതൃഭൂമിയോട് പറഞ്ഞിരുന്നു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്‌കാരത്തിനൊപ്പം ലഭിച്ച സ്വര്‍ണപ്പതകങ്ങള്‍ വിറ്റാണ് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹൃദയ ശസ്ത്രക്രീയ നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയില്‍നിന്നുണ്ടാക്കിയ പണംകൊണ്ട് വീട് പണിതിരുന്നു. അമ്മയുടെ പേരിലായിരുന്നു വീട്. പിന്നീട് സഹോദരി അവകാശം ചോദിച്ച് വന്നതോടെ വില്‍ക്കേണ്ടിവന്നു. ഇതില്‍ നിന്നുള്ള ചെറിയൊരു വിഹിതം ബാങ്കിലുണ്ട്, ഇതിന്റെ പലിശകൊണ്ടാണ് കൃഷ്ണമൂര്‍ത്തി ഇപ്പോള്‍ ജീവിക്കുന്നത്.

തമിഴ്, ഹിന്ദി, കന്നട, തെലുങ്ക് തുടങ്ങിയ ഭാഷകളില്‍ 50ല്‍പ്പരം ചിത്രങ്ങള്‍ക്കുവേണ്ടി കാലാസംവിധാനവും, വസ്ത്രാലങ്കാരവും കൃഷ്ണമൂര്‍ത്തി നിര്‍വ്വഹിച്ചിട്ടുണ്ട്. ചലച്ചിത്ര നിരൂപകന്‍ പ്രേം ചന്ദ് തന്റെ ഫേസ്ബുക്ക് പേജില്‍ ഇതിനെക്കുറിച്ച് ഇട്ട പോസ്റ്റാണ് അധികൃതരുടെ ശ്രയാകര്‍ശിച്ചത്.

read more:കല്ലട ബസ്: 500 അന്തര്‍സംസ്ഥാന ബസുകള്‍ക്കെതിരെ 20 ദിവസം കൊണ്ട് ചുമത്തിയ പിഴ 1.32 കോടി രൂപ; എന്നിട്ടും നിയമലംഘനങ്ങള്‍ക്ക് കുറവില്ല

This post was last modified on May 20, 2019 3:46 pm