X

അയോധ്യയിൽ ഇനി മധ്യസ്ഥ ചർച്ച; മുന്നംഗ സമിതിയെ നിയോഗിച്ച് സുപ്രീം കോടതി ഉത്തരവ്, മാധ്യമ റിപ്പോർട്ടിങ്ങിന് വിലക്ക്

മധ്യസ്ഥ ചർച്ച എന്ന തരത്തിൽ ഉത്തരവിറങ്ങിയാൽ സുപ്രീംകോടതി മുൻ ജഡ്ജിമാരെയയിരിക്കും ചുമതലപ്പെടുത്തുക.

കോടതി ഉത്തരവിനെ മാനിക്കുന്നെന്ന് യുപി ഉപമുഖ്യമന്ത്രി കെ പി മൗര്യ. എന്നാൽ മുൻപ് ഇത്തരം മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടതാണ്.  എന്നാൽ‌ രാമക്ഷേത്രം നിർമാണം വൈകുന്നത്  ഭക്തരും സന്യാസി സമൂഹവും ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

KP Maurya,Dy CM on SC refers Ram Janmabhoomi-Babri Masjid land dispute case for court appointed&monitored mediation:Won’t question SC order. In the past,efforts made to arrive at a solution,but with no success. No LordRam devotee or saint wants delay in construction of Ram Mandir pic.twitter.com/aNUy1eqdj1

— ANI UP (@ANINewsUP) March 8, 2019

കോടതി മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകൾ രഹസ്യമായിരിക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. മധ്യസ്ഥർക്ക് കൂടുതൽ നിയമ സഹായം ആവശ്യമെങ്കിൽ ആവശ്യപ്പെടാമെന്നും കോടതി ഉത്തരവിൽ പറയുന്നു.


അയോധ്യ ഭൂമിതർക്കം പരിഹരിക്കാൻ മുന്നംഗ  മധ്യസ്ഥരെ നിയോഗിച്ച് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ ഇത്തരവ്.  ചർച്ച ഒരാഴ്ചയ്ക്കകം ഉത്തർപ്രദേശിലെ  ഫൈസാബാദില്‍ തുടങ്ങണമെന്നും കോടതി വ്യക്തമാക്കി.

മുൻ ജഡ്ജി ഖലിഫുള്ളയാണ് മധ്യസ്ഥതയ്ക്ക് നേതൃത്വം നൽകുന്നത്. പ്രശസ്ത അഭിഭാഷകനായ ശ്രീറാം പഞ്ചു, ശ്രീ ശ്രീ രവിശങ്കർ എന്നിവരാണ് മറ്റ് അംഗങ്ങൾ. ആവശ്യമെങ്കിൽ കൂടുൽ പേരെ നിയോഗിക്കാമെന്നും സുപ്രീം കോടതി. മധ്യസ്ഥ ചർച്ചകളിൽ മാധ്യമ റിപ്പോർട്ടിങ്ങ് അനുവദിക്കില്ലെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.

ചർ‌ച്ചകൾക്ക് വേണ്ട സൗകര്യങ്ങൾ ഉത്തർപ്രദേശ് സർക്കാർ ഒരുക്കണം. എട്ടാഴ്ചയ്ക്കകം ചർച്ചകൾ പൂർത്തീകരിക്കണമെന്നും സുപ്രീം ഉത്തരവ്.


അയോധ്യ ഭൂമി തർക്കക്കേസിൽ ഒത്തുതീർപ്പിനായി മധ്യസ്ഥനെ നിയോഗിക്കുന്ന വിഷയത്തിൽ സുപ്രീം കോടതി ഇന്ന് വിധി പറയും.
അയോധ്യയിൽ വിശ്വാസത്തിന്റെ കൂടി വിഷയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരിരുന്നു മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്‌നപരിഹാരം എന്ന സാധ്യതയിലേക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് നീങ്ങിയത്. കേസില്‍ കോടതിക്ക് പുറത്തുള്ള സമവായ സാധ്യത പരിഗണിക്കുമോയെന്നാണ് ഭരണഘടനാ ബഞ്ച് ഇന്ന് വ്യക്തമാക്കുക. മധ്യസ്ഥ ചർച്ച എന്ന തരത്തിൽ ഉത്തരവിറങ്ങിയാൽ സുപ്രീംകോടതി മുൻ ജഡ്ജിമാരെയയിരിക്കും ചുമതലപ്പെടുത്തുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര, ജെ.എസ് കെഹാർ ഉൾപ്പെടുള്ളവരുടെ പേരുകളും ഇതിനായി വിവിധ കക്ഷികൾ നിർദ്ദേശിച്ചിട്ടുണ്ട്. മുൻ ജഡ്ജിമാരായ കുര്യൻ ജോസഫ്, ജി എസ് സിംഗ്വി എന്നിവരെയാണ് ഇതിനായി നിർമോഹി അഖാഡ നിർദ്ദേശിച്ചത്.

സിവിൽ നടപടി ചട്ടത്തിലെ 89ാം വകുപ്പ് പ്രകാരമാണ് കോടതി നിരീക്ഷണത്തിൽ മധ്യസ്ഥനെ നിയമിച്ച് ഒത്തുതീർപ്പ് ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ കഴിയുമോയെന്ന കോടതി പരിശോധിച്ചത്. എന്നാൽ കോടതി നിർദേശത്തോട് കേസില്‍ കക്ഷികളായ സുന്നി വഖഫ് ബോർഡ് ഉൾപ്പെടെ മുസ്ലീം വിഭാഗങ്ങള്‍ അനുകൂലിച്ചപ്പോൽ നിർമോഹി അഘാര ഒഴികെയുള്ള മറ്റ് ഹിന്ദു സംഘടനകൾ വിയോജിച്ചു. നേരത്തെ കേസിൽ വാദം കേൾക്കുന്നതിനിടെ ജസ്റ്റിസ് എസ് എ ബോബ്‌ഡെയാണ് മധ്യസ്ഥ ചർച്ചകൾ നിർദേശം മുന്നോട്ട് വെച്ചത്. മധ്യസ്ഥരെ കേസിലെ കക്ഷികള്‍ക്ക് തന്നെ ശുപാർശചെയ്യാമെന്നും കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് കേസ് ഇന്നത്തേക്ക് വിധി പറയാൻ മാറ്റിയത്.

ബാബര്‍ എന്തുചെയ്തെന്നോ പിന്നീട് എന്താണ് സംഭവിച്ചതെന്നോ കോടതിക്ക് പരിഗണിക്കേണ്ട കാരണമില്ല. നിലവിലെ സാഹചര്യം മാത്രമാണ് പരിഗണിക്കുന്നതെന്നും കഴിഞ്ഞ ദിവസം കോടതി വ്യക്തമാക്കിയിരുന്നു. അയോധ്യയിലേത് കേവലം സ്വത്ത് തർക്കമല്ല അന്തിമ വിധി വന്നാൽ പിന്നീട് കോടതിക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇപ്പോഴേ എന്തെകിലും ചെയ്യാൻ കഴിയൂ. അതിനാണ് ശ്രമമെന്നും കോടതി പറയുന്നു. ചീഫ് ജസ്റ്റിസ് ര‌‍ഞ്ജൻ ഗൊഗോയ്ക്ക് പുറമെ ജസ്റ്റിസുമാരായ എസ് എ ബോഡെ, ഡി വൈചന്ദ്രചുച്, അശോക് ഭൂഷൺ, എസ് എ നസീർ എന്നിവരാണ് ബെഞ്ചിലാണ് അംഗങ്ങൾ.

എന്നാൽ മധ്യസ്ഥ ചർച്ചയിലൂടെ ഒത്തുതീർപ്പെന്ന നിർദേശത്തോട് യോജിപ്പില്ലെന്നായിരുന്നു ഹിന്ദു മഹാസഭയുടെ പ്രതികരണം. അയോധ്യ വിഷയത്തിൽ മധ്യസ്ഥരെ നിർദേശിക്കാനില്ലെന്ന് റാം ലാല ഭക്തസംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകനായ സിഎസ് വൈദ്യനാഥനും കോടതിയെ ബോധിപ്പിച്ചു. ഇത്തരം ശ്രമങ്ങൾ മുന്‍പ് പരാജയപ്പെട്ടതാണെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടുന്നു. ഉത്തർപ്രദേശ് സർക്കാരും ചർച്ചകളെ ശക്തമായി എതിർത്ത് രംഗത്തെത്തി. അയോധ്യയിൽ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2.77 ഏക്കർ ഭൂമിയുടെ ഉടമസ്ഥതാവകാശം സംബന്ധിച്ചാണ് കോടതി ഒത്തുതീർപ്പിന് വഴി തേടുന്നത്. അതേസമയം, ഒത്തു തീർപ്പ് ചർച്ചകൾക്ക് സമയം വേണ്ടി വരുമെന്നതിനാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് അന്തിമ തീർപ്പിന് സാധ്യത കുറവാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

This post was last modified on March 8, 2019 11:57 am

Related Post
Leave a Comment