X

പുത്തൻ മേക്കോവറിൽ പുഞ്ചിരിച്ച് സൗബിന്‍; ‘അമ്പിളി’യുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ്

ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തി​​​​​ന്റെ ഫസ്റ്റ്​ ലുക്​ പോസ്റ്റർ ശ്രദ്ധ നേടുന്നു

മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന അമ്പിളി എന്ന ചിത്രത്തി​​​​​ന്റെ ഫസ്റ്റ്​ ലുക്​ പോസ്റ്റർ ശ്രദ്ധ നേടുന്നു. കുമ്പളങ്ങി നൈറ്റ്​സിലെ​ സജി എന്ന കഥാപാത്രത്തിന്​ ശേഷം സൗബിന്‍ ഷഹിറിന്റെ അമ്പരപ്പിക്കുന്ന മേക്ക്ഓവറാണ്​ പോസ്റ്ററിന്റെ ഹൈലൈറ്റ്​. നടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ആദ്യ ലുക്ക് ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്.

കൈയില്‍ പൂക്കളുമായി മനസു തുറന്ന് പുഞ്ചിരിച്ചു കൊണ്ടാണ് പോസ്റ്ററില്‍ സൗബിന്റെ നില്‍പ്. സൗബിനൊപ്പം നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും ചിത്രത്തിലെത്തുന്നുണ്ട്. മുകേഷ് ആര്‍ മെഹ്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍.  പ്രേക്ഷകർ ഏറ്റെടുത്ത ഗപ്പിയിലെ ഗാനങ്ങൾ ഒരുക്കിയ വിഷ്ണു വിജയ്‌യും വിനായക് ശശികുമാറും ചേര്‍ന്നാണ് ഗാനങ്ങള്‍ ഒരുക്കുന്നത്.

പുതുമുഖം തന്‍വി റാം ആണ് നായിക. നിരവധി സൂപ്പർഹിറ്റ്​ ചിത്രങ്ങൾ മലയാള സിനിമക്ക്​ സമ്മാനിച്ച ഇ ഫോര്‍ എൻറർടൈൻമെൻറ്സ് ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്​. ഷൂട്ടിംഗ് പുരോഗമിക്കുന്ന അമ്പിളി ഈ വര്‍ഷം ജൂലൈയില്‍ തിയേറ്ററുകളിലെത്തും