X

വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കാന്‍ കടുത്ത മുസ്ലീം വിരുദ്ധ പ്രചാരണവുമായി കേന്ദ്ര മന്ത്രി ബാബുള്‍ സുപ്രിയോ

തന്റെ മണ്ഡലമായ അസന്‍സോളിലെ റാണിഗഞ്ചില്‍ ന്യൂനപക്ഷ ഗുണ്ടകള്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കടകള്‍ ആക്രമിക്കുകയും ഹിന്ദുക്കളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിക്കുകയാണെന്നും ബാബുള്‍ സുപ്രിയോ ആരോപിക്കുന്നു.

ന്യൂനപക്ഷ സമുദായക്കാരായ ഗുണ്ടകള്‍ ബംഗാളില്‍ ആളുകളെ കൊലപ്പെടുത്തി രക്ഷപ്പെടുകയാണെന്നും മമത സര്‍ക്കാര്‍ മുസ്ലീം പ്രീണനം നടത്തുകയാണെന്നും ആരോപിച്ച് കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവും ചലച്ചിത്ര പിന്നണി ഗായകനുമായ ബാബുള്‍ സുപ്രിയോ. പൊലീസ് നിഷ്‌ക്രിയരായി നിന്ന് മുസ്ലീം കലാപകാരികള്‍ക്ക് സഹായമൊരുക്കുകയാണെന്ന് ബാബുള്‍ സുപ്രിയോ ട്വിറ്ററില്‍ ആലോപിക്കുന്നു. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് റാണിഗഞ്ച് അടക്കമുള്ള പ്രദേശങ്ങളില്‍ മുസ്ലീം സമുദായത്തില്‍ പെ്ട്ടവര്‍ക്കെതിരെ വ്യാപക അക്രമം അഴിച്ചുവിട്ട് സംഘപരിവാര്‍ വര്‍ഗീയ സംഘര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുമ്പോളാണ് കേന്ദ്ര മന്ത്രിയുടെ വര്‍ഗീയ സംഘര്‍ഷം ആളിക്കത്തിക്കുന്ന തരത്തിലുള്ള പ്രസ്താവന.

തന്റെ മണ്ഡലമായ അസന്‍സോളിലെ റാണിഗഞ്ചില്‍ ന്യൂനപക്ഷ ഗുണ്ടകള്‍ വാഹനങ്ങള്‍ തകര്‍ക്കുകയും കടകള്‍ ആക്രമിക്കുകയും ഹിന്ദുക്കളെ വീട്ടില്‍ നിന്ന് വലിച്ചിറക്കി വെട്ടി പരിക്കേല്‍പ്പിക്കുകയാണെന്നും ബാബുള്‍ സുപ്രിയോ ആരോപിക്കുന്നു. എന്നാല്‍ ന്യൂനപക്ഷ സമുദായത്തില്‍ പെട്ട ആളുകള്‍ക്ക് നേരെ സംഘപരിവാര്‍ പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിടുന്നത് എന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബിജെപിയുടെ രാജ്യസഭ എംപിയും നടിയുമായ രൂപ ഗാംഗുലിയും പ്രകോപനപരമായ വര്‍ഗീയ പ്രസ്താവനയുമായി ട്വിറ്ററില്‍ രംഗത്തെത്തിയിട്ടുണ്ട്. ന്യൂനപക്ഷക്കാരെ കൈകാര്യം ചെയ്യുന്നതിനായി ബംഗാളിലെ ബിജെപി പ്രവര്‍ത്തകര്‍ താങ്കളുടെ സേനയെ കാത്തിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോട് രൂപ ഗാംഗുലി പറയുന്നു. മഹാഭാരതത്തിലെ ദ്രൗപദിയുടെ കഥാപാത്രത്തിലൂടെയും നിരവധി ബംഗാളി ചിത്രങ്ങളിലൂടെയും ശ്രദ്ധേയയായ നടിയാണ് രൂപ ഗാംഗുലി.

This post was last modified on March 27, 2018 10:44 am