X

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ബിജെപി തോല്‍ക്കുമോ? രണ്ട് സാധ്യതകള്‍

ഗ്രാമീണ മേഖലയിലെ തിരിച്ചടി ബിജെപിയുടെ തോല്‍വിയുടെ കാരണമാകും

സി എസ് ഡി എസ് നടത്തിയ പോളിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യ ശാസ്ത്രജ്ഞനും സെഫോളജിസ്റ്റുമായ യോഗേന്ദ്ര യാദവ് ബിജെപിയുടെ പരാജയം പ്രവചിക്കുന്നു. രണ്ട് സാധ്യതകളാണ് യോഗേന്ദ്ര യാദവ് മുന്നോട്ട് വെക്കുന്നത്.

ആദ്യത്തെ സാധ്യതയില്‍ ആകെയുള്ള 182 സീറ്റില്‍ ബിജെപിക്ക് 83 സീറ്റ് ലഭിക്കുമെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസ്സിന് സാധ്യത കല്‍പ്പിക്കുന്നത് 95 സീറ്റിലാണ്. നഗര മേഖലയെ അപേക്ഷിച്ച് ഗ്രാമങ്ങളായിരിക്കും ബിജെപിയെ തറപറ്റിക്കുക എന്നതാണ് വിലയിരുത്തല്‍. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ള 98 സീറ്റില്‍ 66 സീറ്റ് കിട്ടുമെന്നാണ് യോഗേന്ദ്ര യാദവിന്റെ വിലയിരുത്തല്‍. അതേ സമയം നഗരമേഖലയില്‍ ബിജെപി മേല്‍ക്കൈ തുടരും.

രണ്ടാമത്തെ സാധ്യതയില്‍ ബിജെപിക്കുള്ള തകര്‍ച്ച കടുത്തതാണ്. ആകെയുള്ള സീറ്റിന്റെ മൂന്നിലൊന്ന് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സിന് 113 സീറ്റ് പ്രവചിക്കുമ്പോള്‍ ബിജെപിക്ക് ലഭിക്കുക 65 സീറ്റ് മാത്രം. കഴിഞ്ഞ തവണ ബിജെപിക്ക് ലഭിച്ചതിനെക്കാള്‍ 4 സീറ്റ് അധികം മാത്രം. നഗര മേഖലയില്‍ ഒഴിച്ച് ഗ്രാമ-അര്‍ദ്ധ നഗര മേഖലകളില്‍ കോണ്‍ഗ്രസ്സ് ആധിപത്യം പുലര്‍ത്തുംഎന്നും യോഗേന്ദ്ര യാദവ് വിലയിരുത്തുന്നു.

ഗുജറാത്തിലെ കണക്കുകള്‍ ബിജെപിയെ പേടിപ്പിക്കുന്നുണ്ട്; വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല

This post was last modified on December 13, 2017 6:34 pm