X

കൊച്ചിയില്‍ കപ്പലില്‍ സ്‌ഫോടനം; നാല്‌ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചു മരണം

അറ്റകുറ്റപ്പണി നടക്കുകയായിരുന്ന കപ്പലിലാണ് അപകടം

കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപണിക്കായി കൊണ്ടുവന്ന കപ്പലില്‍ പൊട്ടിത്തെറി. നാല്‌ മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.

അറ്റകുറ്റപ്പണിക്കായി എത്തിച്ച സാഗര്‍ ഭൂഷണ്‍ എന്ന ഒഎന്‍ജിസി കപ്പലിലാണ് അപകടം ഉണ്ടായത്. കപ്പലിലെ വെളള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണി ചെയ്തുകൊണ്ടിരുന്ന ജീവനക്കാരാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്ന് അറിയുന്നു.

ഏലൂര്‍ സ്വദേശി ഉണ്ണി, കോട്ടയം സ്വദേശി ഗവിന്‍, വൈപ്പിന്‍ സ്വദേശി റംഷാദ്, തുറവൂര്‍ സ്വദേശി ജയന്‍ എന്നിവരാണ് മരിച്ച മലയാളികളെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റുമൂന്നുപേരുടെ വിവരങ്ങള്‍ കിട്ടിയിട്ടില്ല. വിവരങ്ങള്‍ കിട്ടിയിട്ടില്ല. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ജീവനക്കാര്‍ കപ്പലില്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും വിവരമുണ്ട്.

പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റവരാണ് മരിച്ചത്. ഇവരെ തിരിച്ചറിയാത്ത വിധം പൂര്‍ണമായി പൊള്ളിക്കരിഞ്ഞുപോയെന്നാണ് വാര്‍ത്തകളില്‍ പറയുന്നത്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന എട്ടുപേരില്‍ ഒരാളുടെ നില അതീവഗുരുരമാണെന്ന് പറയുന്നു. ശ്രീരൂപ് എന്നയാളാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. ഇയാളെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

This post was last modified on February 13, 2018 2:44 pm