X

കോണ്‍ഗ്രസ് കേംബ്രിജ് അനലിറ്റക്കയുടെ ക്ലൈന്റ്, രാഹുല്‍ രാജ്യത്തോട് മാപ്പ് പറയണമെന്നു ബിജെപി

ഇന്ത്യയില്‍ സിഎയ്ക്ക് ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായും വെയ്‌ലിയുടെ വെളിപ്പെടുത്തല്‍

ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കില്‍പ്പെട്ട കേംബ്രിജ് അനലിറ്റിക്ക(സിഎ)യുടെ ക്ലൈന്റ് ആയിരുന്നു ഇന്ത്യന്‍ രാഷ്ട്രീയപ്പാര്‍ട്ടിയായ കോണ്‍ഗ്രസ് എന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ തങ്ങള്‍ക്ക് ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായും സിഎയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടറും കമ്പനിയുടെ തട്ടിപ്പ് പുറംലോകത്തെ അറിയിച്ച ആളുമായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് ഇക്കാര്യങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റിനു മുന്നില്‍ വെളിപ്പെടുത്തിയത്. ഇന്ത്യയില്‍ കേംബ്രിജ് അനലിറ്റ പ്രവര്‍ത്തിച്ചിട്ടുണ്ടോയെന്ന പാനലിന്റെ ചോദ്യത്തിനാണ്, അവിടെ ഞങ്ങളുടെ ക്ലൈന്റ് കോണ്‍ഗ്രസ് ആയിരുന്നുവെന്നാണ് എന്റെ വിശ്വാസം. അവിടെ എല്ലാതരത്തിലുമുളള പ്രൊജക്റ്റുകളും നടത്തിയിരുന്നുവെന്നത് ഉറപ്പാണ്. ദേശീയതലത്തിലുള്ള പദ്ധതികളെപ്പറ്റി വ്യക്തതയില്ല, എന്നാല്‍ പ്രാദേശികതലത്തില്‍ പദ്ധതികള്‍ നടപ്പാക്കിയിരുന്നു. ഇന്ത്യ വളരെ വലിയൊരു രാജ്യമാണ്, അവിടുത്തെ ഒരു സംസ്ഥാനം തന്നെ ബ്രിട്ടനോളം വരും. പക്ഷേ അവര്‍ക്കവിടെ ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചില രേഖകള്‍ എന്റെ കൈവശം ഉണ്ട്, അത് പാനലിന് സമര്‍പ്പിക്കാം, ഗൗരവമുള്ള കാര്യങ്ങളായിരിക്കും.; വെയിലി പാനലിനു മുമ്പാകെ പറഞ്ഞു.

പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് ബിജെപി രംഗത്ത് വന്നു. ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയും ഇതുവരെ പറഞ്ഞതെല്ലാം കള്ളങ്ങളായിരുന്നുവെന്നു വ്യക്തമായെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. രാജ്യത്തെ വഞ്ചിച്ച കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പ് പറയണണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

This post was last modified on March 28, 2018 12:22 pm