മുഖ്യമന്ത്രി പിണറായി വിജയന് വധഭീക്ഷണിയുമായി രംഗത്തെത്തിയ ആർ എസ് എസ് പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തിയ കൃഷ്ണകുമാരൻ നായർ ഫെയ്സ്ബൂക് ലൈവിലൂടെ ആവർത്തിച്ചു പറഞ്ഞത് ‘ചെത്തുകാരന്റെ മകൻ ആ പണിക്ക് പോയാല്‍ മതി മുഖ്യമന്ത്രിയാകാന്‍ വരണ്ട’ എന്നാണ്. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി നടപ്പാക്കും എന്ന് നിലപാട് എടുത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും അവഹേളനവുമായി ചിലർ നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ശബരിമലയിലെ സ്ത്രീ പ്രവേശനം, സുപ്രീം കോടതി വിധി ഉടൻ നടപ്പാക്കണം, സാവകാശം നൽകാനാവില്ല, എന്ന പോസ്റ്റിനോട് ചേർന്നാണ് നമ്മുടെ ഭാരതം എന്ന ഗ്രൂപ്പിൽ ‘അതിനു ചെത്തുകാരൻ കോരൻ ഉണ്ടാക്കിയതല്ല ശബരിമല’ എന്ന് കമന്റ് ചെയ്തിരിക്കുന്നത്.
‘ചെത്തുകാരന്റെ മോന്‍ മുഖ്യമന്ത്രിയായാല്‍ കള്ളല്ലാതെ പിന്നെ കുല്‍ക്കിസര്‍ബത്ത് കൊടുക്കാന്‍ പറ്റുമോ’? . ‘കേരള നിയമസഭ ചെത്തുകാരന്റെ മോന് സ്ത്രീധനം കിട്ടിയതല്ല!’ തുടങ്ങിയ കമന്റുകൾ നേരത്തെ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്ത സമയത്തും മറ്റും നവമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ സർക്കാർ സുപ്രീം കോടതിയോടൊപ്പമാണ് എന്നും ഒരു വിട്ടു വീഴ്ചയുമില്ലാതെ വിധി നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു, റിവ്യൂ ഹർജി സർക്കാർ നൽകില്ല. ശബരിമലയിൽ വനിതാ പോലീസുകാരെ ഡിപ്ലോയ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
This post was last modified on October 3, 2018 7:20 pm
Leave a Comment