X

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയേക്കാള്‍ സ്വാധീനം ജാതിക്കെന്ന് സര്‍വേ

സ്ഥാനര്‍ത്ഥിയുടെ ജാതിയുടെ സ്വാധീനം 8.27 ശതമാനമാണെന്ന് സര്‍വ്വെയില്‍ പറയുന്നു. 1 മുതല്‍ 10 വരെയുളള അളവുകോലിലാണ് ശതമാനം തരം തിരിച്ചിരിക്കുന്നത്

ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ സമ്മതിദായകരെ സ്വാധീനം ചെലുത്തുന്ന ഘടകം ജാതിയാണെന്ന് സര്‍വേ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോം നടത്തിയ സര്‍വേയിലാണ് സമ്മതിദായകരെ സ്വാധീനിക്കുന്ന നിര്‍ണായക ഘടകങ്ങളെ കുറിച്ചുളള വിലയിരുത്തല്‍. സ്ഥാനാര്‍ത്ഥിയുടെ പ്രാധാന്യം 4.58 ശതമാനം വോട്ടര്‍മാരെ മാത്രമാണ് സ്വാധീനിക്കുക. എന്നാല്‍, സ്ഥാനാര്‍ത്ഥിയുടെ ജാതി 8.27 ശതമാനം പേരെ സ്വാധീനിക്കുമെന്നും സര്‍വേയില്‍ പറയുന്നു. 1 മുതല്‍ 10 വരെയുളള അളവുകോലിലാണ് ശതമാനം തരം തിരിച്ചിരിക്കുന്നത്.

ശതമാനം തിരിച്ചുളള കണക്കുകള്‍:

സ്ഥാനാര്‍ത്ഥിയുടെ ജാതി: 8.27%

മുഖ്യമന്ത്രി ആരാണെന്നതിന്റെ അടിസ്ഥാനം: 6.70%

പാര്‍ട്ടി: 6.70%

പണമോ പാരിതോഷികമോ നല്‍കല്‍: 5.77%

സ്ഥാനാര്‍ത്ഥി ആരാണെന്നത്: 4.58%

ഇങ്ങനയാണ് എഡിആറിന്റെ സര്‍വ്വെ പുറത്തുവിട്ട കണക്കുകള്‍.

This post was last modified on November 28, 2017 6:39 pm