X

മോദി കര്‍ഷകരെ കുറിച്ചും അഴിമതിയെ കുറിച്ചും സംസാരിക്കുന്നില്ലെന്നത് ഗുജറാത്തികള്‍ക്കറിയാം: രാഹുല്‍ ഗാന്ധി

''ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ അഴിമതി ആരോപണവും റാഫേല്‍ പോര്‍ വിമാനം വാങ്ങിയതിലെ ക്രമക്കേടിനെ പറ്റിയും ഒരു വാക്കു പോലും പ്രധാനമന്ത്രി സംസാരിക്കുന്നില്ല''.

പ്രധാനമന്ത്രി മോദിക്കും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണിക്കുമെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. സംസ്ഥാനത്ത് 22 വര്‍ഷമായി ഏകപക്ഷീയമായ വികസനമാണ് നടക്കുന്നത്. കര്‍ഷകരെ പറ്റിയും അഴിമതിയെ പറ്റിയും പ്രധാനമന്ത്രി ബിജെപി നടത്തിവരുന്ന റാലികളിലൊന്നിലും സംസാരിക്കുന്നില്ല. ഗുജറാത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യം നന്നായി അറിയാം. അവര്‍ ബുദ്ധിയുളളവരാണ്. കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന്റെ അടുത്ത ദിവസമാണ് രാഹൂലിന്റെ രൂക്ഷ വിമര്‍ശനം.

” ഗുജറാത്തികള്‍ ബുദ്ധിയുളളവരാണ്. മോദി തന്റെ റാലിയില്‍ കര്‍ഷകരെ പറ്റിയോ, അഴിമതിയെ പറ്റിയോ ഒന്നും സംസാരിക്കുന്നില്ല. ഇവിടെ ശക്തമായ അടിയൊഴുക്ക് ഉണ്ട്. ഞാന്‍ ആശ്ചരിപ്പെട്ടു. ഞാന്‍ വിചാരിച്ചിരുന്നത് ബിജെപി ഇതിനേക്കാള്‍ ശക്തമായി പൊരുതുമെന്നായിരുന്നു”

രാഹുല്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്്തു. രാഹുല്‍ ഗാന്ധി ഗുജറാത്തിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളെ രാഹുല്‍ പ്രതിരോധിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദ്യത്യനാഥ് രാഹുല്‍ ഗാന്ധിക്കും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു എതിരായി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. ” ഗുജറാത്തിലെ ജനങ്ങള്‍ മന്‍മോഹന്‍ സിങിനെ സംസാരിക്കാന്‍ പഠിപ്പിച്ചു. രാഹുലിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചു” എന്നായിരുന്നു ആരോപണം. എന്നാല്‍  ” ഞാന്‍ ഒരോ അമ്പലത്തില്‍ പോകുമ്പോഴും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാറുണ്ട്. ഇവിടെ ശരിയായ വികസനം നടക്കണമെന്നാണ് പ്രാര്‍ത്ഥിക്കാറുളളത്. അമ്പലത്തില്‍ പോകുന്നത് തെറ്റാണോ? എനിക്ക് അവസരം കിട്ടുമ്പോഴൊക്കെ ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്.” രാഹുല്‍ അഹമ്മദാബാദില്‍ പറഞ്ഞു.

സോണിയ ഗാന്ധി; കോര്‍പറേറ്റ്-മതഭ്രാന്തന്മാരുടെ കാലത്തെ ഒരു മതേതര സോഷ്യലിസ്റ്റ്

സ്വന്തം സംസ്ഥാനത്ത് അഴിമതിയെ കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി മടിക്കുന്നതായും രാഹുല്‍ പറഞ്ഞു. ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാക്കെതിരായ അഴിമതി ആരോപണവും റാഫേല്‍ പോര്‍ വിമാനം വാങ്ങിയതിലെ ക്രമക്കേടിനെ പറ്റിയും ഒരു വാക്കു പോലും പ്രധാനമന്ത്രി സംസാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനങ്ങളെ യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് മോദി സബര്‍മതി മുതല്‍ ധരോയ് ഡാം വരെ സീപ്ലെയ്‌നില്‍ യാത്ര ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതെസമയം, മണിശങ്കര്‍ അയ്യരെ സംസ്പന്റ് ചെയ്തതിനെ പറ്റി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് രാഹുല്‍ നിശ്ചയദാര്‍ഡ്യത്തോടെയുളള മറുപടി നല്‍കി.

” മണിശങ്കര്‍ അയ്യര്‍ മോദിജിയെ പറ്റി നടത്തിയ പരാമര്‍ശം അംഗീകരിക്കാനാവില്ല. എല്ലാറ്റിനും അപ്പുറത്ത് മോദിജി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്നിരുന്നാല്‍ മോദിജി മന്‍മോഹന്‍സിങിനെ കുറിച്ച് പറഞ്ഞ പറഞ്ഞ കാര്യങ്ങളും അംഗീകരിക്കാനാവില്ല”.

സോണിയ ഗാന്ധി; കോര്‍പറേറ്റ്-മതഭ്രാന്തന്മാരുടെ കാലത്തെ ഒരു മതേതര സോഷ്യലിസ്റ്റ്

 

 

This post was last modified on December 12, 2017 5:30 pm