23ആമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയെയും, മലയാള സിനിമയെയും പ്രകീർത്തിച്ച് ജൂറി ചെയർമാനും, വിഖ്യാത ഇറാനിയന്‍ സംവിധായകനുമായ മജീദ് മജീദി. നല്ല സിനിമകള്‍ തന്നെയാണ് ഇത്തവണയും മേളയിലുള്ളത് പ്രളയാനാന്തരം കേരളം ഉയര്‍ത്തെഴുന്നേറ്റു നില്കുന്നു. പരിമിതികള്‍ ഒരുപാടുണ്ടായിരുന്നുവെങ്കിലും സിനിമയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ല. മികച്ച പ്രാതിനിധ്യമുള്ള മേളയാണ്. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ചെറുതാണെങ്കിലും മികച്ച സിനിമകള്‍ പിറക്കുന്ന ഇടമാണ് മലയാളം. ഇവിടെ യുവതലമുറയില്‍ ഒരുപാടു മികച്ച സംവിധായകര്‍ ഉണ്ടാകുന്നുണ്ട്. മറ്റു മേഖലകളില്‍ അത് കുറവാണ്. ഇറാനില്‍ ഇപ്പോള്‍ അധികം യുവസംവിധായകര്‍ മുന്‍പോട്ടു വരുന്നില്ല എന്നാണ് തോന്നുന്നത്.
അതെ സമയം മജീദ് മജീദി സംവിധാനം ചെയ്ത മുഹമ്മദ് ദി മെസ്സഞ്ചര്‍ എന്ന ചിത്രത്തിന്റെ സെൻസറിങ് വിവാദങ്ങളെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഈ അവസരത്തില്‍ അതേക്കുറിച്ച് ഒന്നും പറയാന്‍ സാധിക്കില്ല. എന്നാല്‍ അനുമതി കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ പ്രദര്‍ശനത്തിന് ശേഷം പറയാം. അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് സിനിമയുമായി വരുമ്പോള്‍ എനിക്ക് തോന്നിയ ഉത്തരവാദിത്തം വളരെ വലുതാണ്.നിങ്ങളുടെ സ്‌നേഹവും കരുതലും കൂടുതല്‍ നല്ല സിനിമകള്‍ ഉണ്ടാകാന്‍ എനിക്ക് പ്രചോദനം നല്‍കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
This post was last modified on December 10, 2018 4:03 pm
Leave a Comment