X

മീ ടൂ മൂവ്‌മെൻറ് : നിലപാട് വ്യക്തമാക്കി നടി ശോഭന

ഇതാദ്യമായാണ് മീ ടൂ മൂവ്‌മെന്റിനോട് ശോഭന പ്രതികരണം അറിയിക്കുന്നത്.

ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരെ 2016ല്‍ നടി അലീസിയ മിലാനോ തുടങ്ങിവച്ച മീ ടൂ കാംപെയിനിന്റെ ഭാഗമായുള്ള വെളിപ്പെടുത്തലുകളുടെ തുടര്‍ച്ച, മലയാള സിനിമയേയും ഉലച്ചു കൊണ്ടിരിക്കെ നിലപാട് വ്യക്തമാക്കി മുതിർന്ന നടിയും, നർത്തകിയുമായ ശോഭന. മീ ടൂ മൂവ്‌മെന്റിന് എല്ലാ വിധ പിന്തുണകളും അറിയിക്കുന്നു, തൊഴിലിടങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക ചൂഷണങ്ങൾ ഏതു രൂപത്തിലാണെങ്കിലും അവരോടൊപ്പം നിൽക്കുമെന്നും ശോഭന ഫേസ്ബുക് പോസ്റ്റിൽ അറിയിച്ചു. ഇതാദ്യമായാണ് മീ ടൂ മൂവ്‌മെന്റിനോട് ശോഭന പ്രതികരണം അറിയിക്കുന്നത്.

മീ ടൂ പോലെയുള്ള മൂവ്‌മെന്റുകൾ തീർച്ചയായും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ഭാവിയിൽ സുരക്ഷിതമായി തൊഴിൽ ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കുമെന്നും ശോഭന പ്രത്യാശ പ്രകടിപ്പിച്ചു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപിന്റെ അറസ്റ്റിലടക്കം മലയാള സിനിമ താരങ്ങളുടെ സംഘടനയായ എഎംഎംഎ സ്വീകരിച്ച നിലപാട് പരക്കെ വിമര്‍ശിക്കപ്പെടുകയും സ്ത്രീവിരുദ്ധ സമീപനം ചോദ്യം ചെയ്യപ്പെടുകയുമുണ്ടായി. വുമണ്‍ ഇന്‍ സിനിമ കളക്ടീവ് പോലുള്ള വനിത സംഘടനകള്‍ മലയാള സിനിമയിലെ സ്ത്രീ പ്രവര്‍ത്തകര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരായി രൂപം കൊണ്ടു. ബോളിവുഡിലെ മീ ടൂ കൊടുങ്കാറ്റ് മലയാള സിനിമയിലെത്തുമ്പോള്‍ നടനും എം എൽ എ യുമായ മുകേഷ്, അലൻസിയർ, എന്നിവർക്കെതിരെ ലൈംഗിക ചൂഷണ പരാതികൾ ഉയർന്നിരുന്നു.

Related Post
Leave a Comment