X

ആരൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മദമിളകി ഉറഞ്ഞുതുള്ളിയാലും മലയാള സിനിമ മുന്നോട്ട്: സത്യന്‍ അന്തിക്കാട്

ചാനല്‍ ചര്‍ച്ചകള്‍ സ്വീകരണമുറികളെ ചന്തപ്പറമ്പാക്കുമ്പോള്‍ ഈ കോലാഹലം കണ്ട് മലയാളികള്‍ സിനിമ കാണുന്നത് നിര്‍ത്തുമോ എന്ന് പേടിച്ചിരിക്കുമ്പോളാണ് മനസില്‍ നിലാവ് പരത്തി തൊണ്ടിമുതല്‍ വരുന്നത്.

വാളും ചിലമ്പും കൊടുത്താല്‍ മദമിളകിയ ചിലര്‍ മലയാള സിനിമയ്ക്കെതിരെ ഉറഞ്ഞുതുള്ളുന്ന അവസ്ഥയാണ് ഉള്ളതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ആരൊക്കെ എങ്ങനെയൊക്കെ തളര്‍ത്താന്‍ ശ്രമിച്ചാലും മലയാള സിനിമ മുന്നോട്ട് തന്നെ പോകുമെന്നും സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. ദിലീഷ് പോത്തന്‍റെ ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് സത്യന്‍ അന്തിക്കാട് ഇക്കാര്യം പറയുന്നത്.

“ചില ‘കാഴ്ച’ പ്രശ്നങ്ങൾ കാരണം അല്പം വൈകിയാണ് തൊണ്ടിമുതൽ കണ്ടത്” എന്ന് പറഞ്ഞാണ് പോസ്റ്റ്‌ തുടങ്ങുന്നത്. ചാനല്‍ ചര്‍ച്ചകള്‍ സ്വീകരണമുറികളെ ചന്തപ്പറമ്പാക്കുമ്പോള്‍ ഈ കോലാഹലം കണ്ട് മലയാളികള്‍ സിനിമ കാണുന്നത് നിര്‍ത്തുമോ എന്ന് പേടിച്ചിരിക്കുമ്പോളാണ് മനസില്‍ നിലാവ് പരത്തി തൊണ്ടിമുതല്‍ വരുന്നത്. ഇത്ര ചെറിയൊരു വിഷയത്തില്‍ നിന്ന് ഒരു  സിനിമയുണ്ടാക്കാന്‍ ദിലീഷ് പോത്തന്‍ കാണിച്ച ധൈര്യം അദ്ഭുതപ്പെടുത്തി. വികെഎന്നിന്‍റെ “അവന്‍ അഭ്രത്തില്‍ ഒരു കാവ്യമായി മാറി”. ഫഹദ് ഫാസിലിന്റെ കള്ളനെ കണ്ടപ്പോൾ നോട്ടത്തിലും ഭാവത്തിലും ചലനത്തിലും ഇത്രയും കള്ളത്തരങ്ങൾ ഇവനെങ്ങനെ പഠിച്ചുവെന്ന് ഞാൻ അമ്പരന്നു. ലോക നിലവാരത്തിലേക്കുയരുന്ന പ്രകടനമാണ് ഫഹദിന്റേത്”. ദിലീഷ് പോത്തന് നന്ദി പറഞ്ഞുകൊണ്ടാണ് പോസ്റ്റ്‌ അവസാനിപ്പിക്കുന്നത്.

സത്യന്‍ അന്തിക്കാടിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌:

This post was last modified on July 21, 2017 3:50 pm