X

ശോഭന ജോര്‍ജ്ജ് ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയായത് എങ്ങനെയെന്ന് ക്യാമറയ്ക്ക് മുന്‍പില്‍ പറയാനാവില്ലെന്ന് എം എം ഹസ്സന്‍

കോൺഗ്രസ്സിൽ സ്ഥാനാർത്ഥിത്വം ലഭിക്കാൻ മറ്റു പല പരിഗണനകളും ഉണ്ടെന്ന ആരോപണം നേരത്തെ ശോഭന ജോർജ് ഉന്നയിച്ചിരുന്നു

ചെങ്ങന്നൂർ തെരഞ്ഞെടുപ്പ് പ്രചരണം പൊടി പാറുന്നതിനിടയിൽ ഇടതു പാളയത്തിലോട്ടു കൂറ് മാറിയ ശോഭന ജോർജിനെതിരെ ഒളിയമ്പുമായി കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ. ഇരുപത്തിയഞ്ച് വർഷം മുൻപ് ഇന്നത്തെ ചെങ്ങന്നൂർ കോൺഗ്രസ്സ് സ്ഥാനാർത്ഥി വിജയകുമാറിനെ വെട്ടിയാണ് ശോഭനാ ജോർജ്ജ് മത്സരിക്കാനിറങ്ങിയത്. അവസാന നിമിഷമാണ് ശോഭനാ ജോർജ്ജിന്റെ പേര് വന്നത് അതെക്കുറിച്ച് കാമറയ്ക്ക് മുന്നിൽ പറയാനാവില്ലെന്നും എം എം ഹസൻ ന്യൂസ് 18 നോ‍ട് ഒരു അഭിമുഖത്തിൽ പറഞ്ഞു.

സി എസ് സുജാതയെ തഴഞ്ഞു സജി ചെറിയാനെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയതിനു പിന്നിൽ ക്രിസ്ത്യൻ വോട്ടു മാത്രം ആണ് ലക്‌ഷ്യം എന്നും ഹസ്സൻ കുറ്റപ്പെടുത്തി. പി സി വിഷ്ണുനാഥ്, എം മുരളീധരൻ തുടങ്ങിയവരെ തഴഞ്ഞുകൊണ്ട് ഡി വിജയകുമാറിനെ സ്ഥാനാർത്ഥി ആക്കിയത് മൃദു ഹിന്ദുത്വ വികാരം മുതെലെടുക്കാൻ ഉള്ള കോൺഗ്രസ്സ് തന്ത്രം ആണെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു എം എം ഹസ്സൻ. നേരത്തെ കോൺഗ്രസ്സിൽ സ്ഥാനാർത്ഥിത്വം ലഭിക്കാൻ മറ്റു പല പരിഗണനകളും ഉണ്ടെന്ന ആരോപണം നേരത്തെ ശോഭന ജോർജ് ഉന്നയിച്ചിരുന്നു.

അഴിമുഖം വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

This post was last modified on May 20, 2018 11:49 pm