X

കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുളള സംഘപരിവാര്‍ നീക്കം തടയണമെന്ന് കാനം

ജനരക്ഷ യാത്രയുടെ മറവില്‍ കേരളം കലാപഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബിജെപി ശ്രമം. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലവും യാഥാര്‍ത്ഥ്യങ്ങളും തിരിച്ചറിയാത്തവരാണിവര്‍

കേരളത്തിലെ സമാധാന അന്തരീക്ഷം കലുഷിതമാക്കാനുളള ആസൂത്രിത നീക്കമാണ് കേന്ദ്ര നേതൃത്വത്തിന്റെ ഒത്താശയോടെ ബിജെപി നടത്തുന്നതെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രന്‍. ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കുന്ന സംഘപരിവാര്‍ നടപടികള്‍ക്കെതിരെ ജനാധിപത്യ കേരളം ഒരുമനസോടെ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കാനം തന്റെ ഔദ്യോഗിക ഫെസ്ബുക്ക് പേജില്‍ ഇട്ട പോസറ്റില്‍ ആവശ്യപെട്ടു.

This post was last modified on October 8, 2017 8:12 pm