X

ദോക്ക്‌ലാം പോലുളള സംഭവങ്ങള്‍ ഇനിയുമുണ്ടായേക്കാമെന്ന് കരസേന മേധാവിയുടെ മുന്നറിയിപ്പ്

ദോക്ക്‌ലാം സംഭവത്തിനു സമാനമായ നീക്കം ചൈനീസ് സേനയുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

ദോക്ക്‌ലാം പീഠഭുമിയില്‍ ഇന്ത്യ-ചൈനാ അതിര്‍ത്തിസേനക്കിടയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിക്ക് സമാനമായ സംഭവങ്ങള്‍ ഇനിയുമുണ്ടായേക്കാമെന്ന് കരസേനമേധാവിയുടെ മുന്നറിയിപ്പ്. ഇരുരാജ്യങ്ങളും തമ്മില്‍ മുമ്പുണ്ടായിരുന്ന ബന്ധം ചൈന അട്ടിമറിക്കുന്നതായും കരസേനമേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.

തിബത്തന്‍ സ്വയംഭരണമേഖലയില്‍ ചൈനീസ് സേന കൂടുതല്‍ തമ്പടിച്ചതായും സേനാധിപന്‍ പറഞ്ഞു. ദോക്ക്‌ലാം സംഭവത്തിനു സമാനമായ നീക്കം ചൈനീസ് സേനയുടെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും പ്രതിസന്ധി പരിഹരിക്കാന്‍ സംയുക്ത സംവിധാനം നിലവിലുളളതായും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ശരിയായ നിയന്ത്രണരേഖ സംമ്പന്ധിച്ച് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തര്‍ക്കം തുടരുകയാണ്. അതിര്‍ത്തി സംമ്പന്ധിച്ച് കാഴ്ചപാടുകള്‍ മാറ്റികൊണ്ടിരിക്കുന്നതുകൊണ്ടാണിതെന്നും അദ്ദേഹം പറഞ്ഞു. സൈനിക വിന്യാസം നടത്തുമ്പോള്‍ മിക്കപ്പോഴും അതിര്‍ത്തി സംമ്പന്ധിച്ച ആശയകുഴപ്പമുണ്ടാവാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജനറല്‍ ബിസി ജോഷി സ്മാരക പ്രഭാഷണത്തിലാണ് കരസേനാസേനാ മേധാവിയുടെ പരാമര്‍ശം. ‘സമകാലിക ഭൗമരാഷ്ട്രിയം ഇന്ത്യ നേരിടുന്ന വെല്ലുവിളി’ എന്ന വിഷയത്തെ അധികരിച്ചായിരുന്നു പ്രഭാഷണം. പൂന ആസ്ഥാനമായ അസ്‌ട്രോണമി അസ്‌ട്രോഫിസിക്‌സ് ഇന്റര്‍ യുണിവേര്‍സിറ്റിയിലായിരിന്നു പരിപാടി.

This post was last modified on August 27, 2017 11:08 am