X

ബോണക്കാട് വനഭൂമിയിലെ കുരിശ് തകര്‍ക്കല്‍: സര്‍ക്കാരിനെതിരെ ഇടയലേഖനം

നെയ്യാറ്റിന്‍കര രൂപതയിലെ എല്ലാ പള്ളികളിലുംഇന്ന് രാവിലെ മുതല്‍ നാലു പേജുവരുന്ന ഇടയ ലേഖനം വായിക്കുന്നുണ്ട്

തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ച്‌ നെയ്യാറ്റിന്‍കര അതിരൂപതയുടെ ഇടയലേഖനം. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. വിഷയത്തില്‍ ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും കുറ്റപ്പെടുത്തുന്ന ഇടയലേഖനത്തില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും ഈ മാസം 29ന് സെക്രട്ടറിയേറ്റിന് മുന്നില്‍ വൈദികര്‍ ഉപവസിക്കുമെന്നും പറയുന്നുണ്ട്.

Also Read: മൂന്നാറിലെ കുരിശല്ല ബോണക്കാട്ടെ കുരിശ്; തീ കൊണ്ടുള്ള കളി അവസാനിപ്പിക്കണം

നെയ്യാറ്റിന്‍കര രൂപതയിലെ എല്ലാ പള്ളികളിലും ഇന്ന് രാവിലെ മുതല്‍ നാലു പേജുവരുന്ന ഇടയ ലേഖനം വായിക്കുന്നുണ്ട്. സംഭവത്തില്‍ ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് സഭ. ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയും കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ടിരുന്നു. തുടര്‍ന്ന് ഇതില്‍ പ്രതിഷേധിച്ച് സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്പോസ്റ്റില്‍ പോലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും തടഞ്ഞിരുന്നു.

നെയ്യാറ്റിന്‍കര അതിരൂപതയുടെ ഇടയലേഖനം

This post was last modified on August 27, 2017 10:36 am