X

കുറ്റം ചെയ്തവരെ കുറ്റവാളികളായി കണ്ടാല്‍ മതി: ദിലീപ് കേസില്‍ പൊലീസിനോട് പിണറായി

ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

കുറ്റം ചെയ്തവരെ കുറ്റവാളിയായി മാത്രം കണ്ടാല്‍ മതിയെന്ന് പൊലീസിനോട് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റം ചെയ്തവരുടെ സ്ഥാനമാനങ്ങള്‍ പരിഗണിക്കേണ്ടതില്ല. സോഷ്യല്‍മീഡിയ വഴി അന്വേഷണം വഴിതിരിച്ച് വിടാന്‍ ശ്രമങ്ങളും പ്രചാരണങ്ങളും നടക്കുന്നുണ്ടെന്നും പൊലീസ് ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ചില മാധ്യമങ്ങള്‍ ഊഹാപോഹം പ്രചരിപ്പിക്കുന്നുണ്ട്. ഇത്തരം പ്രലോഭനങ്ങളില്‍ വീണുപോകാതിരിക്കാന്‍ പൊലീസ് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ദിലീപിന്റെ ജാമ്യം ഹൈക്കോടതി തള്ളിയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. നവമാധ്യമങ്ങളിലൂടെ ദിലീപിന് വേണ്ടി പിആര്‍ വര്‍ക്ക് നടക്കുന്നുണ്ടെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ കേസിനെ ബാധിക്കുന്ന തരത്തില്‍ പല വാര്‍ത്തകളും വരുന്ന സാഹചര്യത്തിലാണ് പൊലീസ് ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

This post was last modified on August 29, 2017 7:08 pm