X

‘ഒഴിഞ്ഞു മാറാനാവില്ല, ജനപ്രതിനിധിയായ മുകേഷ് മറുപടി പറയാൻ ബാധ്യസ്ഥനാണ്’; ഭാഗ്യലക്ഷ്മി

19 വർഷം മുമ്പത്തെ സംഭവമാണ് ഇപ്പോൾ ട്വിറ്ററിലൂടെ ടെസ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

നടനും എം എല്‍ എയുമായ മുകേഷിനെതിരായ മീ ടു ക്യാമ്പയിനിലെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ച്‌ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഓര്‍മ്മയില്ല എന്നു മുകേഷ് പറയുന്നത് ശരിയല്ല, ജനപ്രതിനിധി കൂടിയായ മുകേഷിന് മറുപടിപറയാന്‍ ബാധ്യതയുണ്ട്. മുറുപടി നല്‍കാതെ ഒളിച്ചോടുന്നത് ജനപ്രതിനിധിക്ക് യോജിച്ചതല്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

താര സംഘടനയായ അമ്മയെയും ഭാഗ്യലക്ഷ്‌മി രൂക്ഷമായി വിമർശിച്ചു. മി ടു ക്യാമ്പയിനുമായി മുന്നോട്ട് പോയാല്‍ സംഘടനയിലെ എല്ലാവരേയും പിരിച്ച്‌ വിടേണ്ടി വരുമെന്ന് അവർ പരിഹസിച്ചു.

നടനും എംഎൽഎയുമായ മുകേഷ് തന്നോട് ലൈംഗികമായ ദുരുദ്ദേശ്യത്തോടെ പെരുമാറിയെന്ന് വെളിപ്പെടുത്തി കാസ്റ്റിങ് ഡയറക്ടർ ടെസ്സ് ജോസഫ് ഇന്ന് രാവിലെയാണ് രംഗത്തെത്തിയത്. 19 വർഷം മുമ്പത്തെ സംഭവമാണ് ഇപ്പോൾ ട്വിറ്ററിലൂടെ ടെസ്സ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോടീശ്വരൻ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലിൽ താമസിക്കുമ്പോഴാണ് ഈ സംഭവമുണ്ടായത്. തന്റെ മുറിയിലേക്ക് മുകേഷ് നിരവധി തവണ വിളിച്ചുവെന്നും ടെസ്സ് ട്വീറ്റ് ചെയ്തു. പിന്നീട് തന്റെ മുറി മുകേഷിന്റെ മുറിയുടെ അടുത്തേക്ക് മാറ്റുകയുണ്ടായെന്നും ടെസ്സ് ജോസഫ് പറഞ്ഞു.തനിക്കന്ന് 20 വയസ്സായിരുന്നു പ്രായം. തന്റെ ബോസ്സുമായി ഇക്കാര്യം സംസാരിച്ചുവെന്നും തുടർന്ന് അദ്ദേഹം അടുത്ത ഫ്ലൈറ്റ് പിടിച്ചു തന്ന് രക്ഷിക്കുകയായിരുന്നെന്നും ടെസ്സ് വെളിപ്പെടുത്തി.

അതെസമയം ആരോപണത്തെ ചിരിച്ചു തള്ളുന്നുവെന്ന് നടൻ മുകേഷ് പ്രതികരിച്ചു. വർഷങ്ങൾക്കു മുമ്പ് ഇങ്ങനെ നടന്നുവെന്നാണ് ആരോപണം. എന്നാൽ തനിക്ക് അങ്ങനെയൊരു സംഭവം ഓർമയില്ലെന്നും മുകേഷ് പറഞ്ഞു.

This post was last modified on October 10, 2018 7:01 am

Related Post
Leave a Comment