X

പുൽവാമയിൽ വീണ്ടും ഏറ്റുമുട്ടൽ; മേജർ ഉൾപ്പെടെ നാല് സൈനികർ കൊല്ലപ്പെട്ടു

ദീവസങ്ങൾക്ക് മുൻപ് സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളായ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്.

40 സിആർപിഎഫ് സൈനികർ കൊല്ലപ്പെട്ട ചാവേർ ആക്രമണത്തിന് പിന്നാലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈനികർ കൊല്ലപ്പെട്ടതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ ഒരാൾ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്നും റിപ്പോർട്ടുകൾ പറയുന്നു. പിൻഗ്ലാൻ മേലയിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്ന കെട്ടിടം സൈന്യം വളയുകയായിരുന്നു തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യവും പൊലീസും സംയുക്തമായി തിരച്ചില്‍ ആരംഭിച്ചത്.
ഒരു സൈനികന് പരിക്കേൽക്കുകയും ചെയ്തു.

മേജർ ഡിഎസ് ഡോൺഡയല്, ഹെഡ്കോണ്‍സ്റ്റബിൾ സേവ്റാം, ജവാൻമാരായ അജയ്കുമാർ, ഹരിസിങ്ങ് എന്നിവരാണ് മരിച്ചത്. ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമയും കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ അക്രമികൾ രക്ഷപ്പെട്ടതായാണ് വിവരം.

അതേസമയം, ദീവസങ്ങൾക്ക് മുൻപ് സൈനിക വ്യൂഹം ആക്രമിച്ച ചാവേര്‍ ആദിൽ ധറിന്റെ കൂട്ടാളികളായ ജയ്ഷെ മുഹമ്മദ് ഭീകരരാണ് ഒളിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. വെടിവയ്പ്പ് ആവസാനിച്ചെങ്കിലും അക്രമികൾക്കായുള്ള തിരിച്ചിൽ തൂടരുയാണെന്ന് എൻഡിടിവി റിപ്പോർട്ടുകൾ പറയുന്നു.

പുൽവാമയിൽ ആക്രമണം നടത്താൻ ആദിലിന് മൂന്നോ നാലോ സഹായികള്‍ ഉണ്ടായിരുന്നുവെന്നും ഇവരാണ് സിആര്‍പിഎഫ് വാഹന വ്യൂഹത്തിന്‍റെ വിവരങ്ങള്‍ കൈമാറിയതെന്നുമുള്ള എന്‍ഐഎയുടെ കണ്ടെത്തല്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇവർ ആക്രമണമുണ്ടായ സ്ഥലത്തിന് രണ്ട് കിലോ മീറ്റര്‍ ചുറ്റളവില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്നായിരുന്നു രഹസ്യ വിവരം ഇതോടെ  സൈന്യവും പൊലീസും സംയുക്തമായി നടപടി ആരംഭിക്കുകയായിരുന്നു.

This post was last modified on February 18, 2019 9:28 am