X

‘മഞ്ഞ’ കണ്ണുളള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഗീതു മോഹന്‍ദാസിന്റെ പരിഹാസം

മഞ്ഞകള്‍ക്ക് തലക്കെട്ടിടാന്‍ നല്ലൊരു സിനിമ ഉദ്ധരണിയും കുറിപ്പിന്റെ ഒടുവില്‍ നല്‍കിയിട്ടുണ്ട്

കഴിഞ്ഞ ദിവസം രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ഭാഗമായി മമ്മുട്ടി നായകനായുളള ‘കസബ’ യെ കുറിച്ചുളള ഓപ്പണ്‍ ഫോറത്തിന്റെ നടന്ന ചര്‍ച്ചകള്‍ വാര്‍ത്തായായിരുന്നു. മുഖ്യധാര മാധ്യമങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സംഭവം വാര്‍ത്തായായി. ‘മമ്മൂട്ടിക്കെതിരെ പാര്‍വ്വതിയുടെ രൂക്ഷവിമര്‍ശം’ എന്ന തലക്കെട്ടോടെയാണ് വാര്‍ത്തകള്‍ പടര്‍ന്നത്. എന്നാല്‍, ആ വാര്‍ത്തകളെ പരിഹസിച്ച് സുന്ദരമായ ഭാഷയില്‍ നടിയും സംവിധായികയുമായ ഗീതുമോഹന്‍ ദാസാണ് ഫെസ്ബുക്കില്‍ കുറിപ്പിട്ടത്.

ആക്ഷേപഹാസ്യമായാണ് കുറിപ്പ്. നിരന്തരം മഞ്ഞ വാര്‍ത്തകള്‍ തേടുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കുമെന്ന പ്രതീക്ഷയോടെ, എന്ന് കുറിച്ചാണ് കുറിപ്പ് തുടങ്ങുന്നത്. ഇംഗ്ലീഷിലാണ് കുറിപ്പ്. ഒരു സിനിമയെ കുറിച്ച് എന്റെ സുഹൃത്ത് പാര്‍വ്വതി നടത്തിയ പ്രതികരണം ഇന്ത്യയിലെ പ്രമുഖ നടന്‍മാരില്‍ ഒരാള്‍ക്കെതിരെയെന്ന് എരുവേറ്റി വാര്‍ത്ത നല്‍കിയതിന് കുറിപ്പില്‍ ഗീതുമോഹന്‍ ദാസ് ‘നന്ദി’ അറിയിക്കുന്നുണ്ട്. ചെറിയ കുറിപ്പാണെങ്കിലും മൂര്‍ച്ചയുളള, തമാശ കലര്‍ന്ന ഒന്നാന്തരം മാധ്യമ വിവര്‍ശനമാണ് ഈ ഫേസ് ബുക്ക് കുറിപ്പ്. മഞ്ഞ മാധ്യമങ്ങള്‍ക്ക് ഒരു ജാഗ്രതാ നിര്‍ദ്ദേശവുമുണ്ട്. ഇത്തരം ട്രോളുകള്‍ സൈബര്‍ ദുരുപയോഗമാണെന്ന് അറിഞ്ഞിരിക്കണമെന്നാണ് മഞ്ഞ മാധ്യമങ്ങള്‍ക്കുളള നിര്‍ദ്ദേശം.

മഞ്ഞകള്‍ക്ക് തലക്കെട്ടിടാന്‍ നല്ലൊരു സിനിമ ഉദ്ധരണിയും കുറിപ്പിന്റെ ഒടുവില്‍ നല്‍കിയിട്ടുണ്ട്.

‘മമ്മുട്ടി നായകനായ കസബ തന്നെ നിരാശപ്പെടുത്തി’ മമ്മുട്ടിക്കെതിരെ രൂക്ഷവിമര്‍ശവുമായി നടി പാര്‍വ്വതി

കുറിപ്പ് ഇവിടെ വായിക്കാം

This post was last modified on December 13, 2017 3:35 pm