X

‘കുറ്റകൃത്യമാണ് കുത്തിയോട്ടം’; ഡിജിപി ശ്രീലേഖയോട് സര്‍ക്കാര്‍ വിശദീകരണം തേടി

വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നും നോട്ടീസില്‍ പറയുന്നു

ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് നടക്കുന്ന കുത്തിയോട്ടം കുറ്റകൃത്യമാണ് എന്നു വിമര്‍ശിച്ച ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയ്ക്ക് ചീഫ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിഷ്പക്ഷത പാലിക്കേണ്ടവരാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 15 ദിവസത്തിനകം വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദ പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നും സര്‍ക്കാരിന്റെ സല്‍പ്പേരിനു കളങ്കം ഉണ്ടാക്കുന്ന നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുത് എന്നും നോട്ടീസില്‍ പറയുന്നുണ്ട്.

ബാലാവകാശ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നടത്തുന്ന ആചാരമാണ് കുത്തിയോട്ടമെന്നും ഇതിന്റെ പേരില്‍ ആണ്‍കുട്ടികള്‍ കൊടിയ പീഡനമാണ് നേരിടുന്നത് എന്നും ശ്രീലേഖ തന്റെ ബ്ലോഗില്‍ എഴുതിയിരുന്നു. വിശ്വാസത്തിന്റെ പേരില്‍ വര്‍ഷാവര്‍ഷം നടക്കുന്ന കുറ്റകൃത്യം അവസാനിപ്പിക്കാന്‍ സമയമായി എന്ന തലക്കെട്ടോടെ ഫെബ്രുവരി 27നാണ് ശ്രീലേഖ ബ്ലോഗ് പ്രസിദ്ധീകരിച്ചത്.

കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിയാണ് സന്തോഷിക്കുക? കുത്തിയോട്ട വിവാദ നിഴലില്‍ ആറ്റുകാല്‍ പൊങ്കാല

ബ്ലോഗിനെതിരെ ഹൈന്ദവ വിശ്വാസികളും ക്ഷേത്രം ട്രസ്റ്റും രംഗത്ത് വന്നിരുന്നു. അതേസമയം കുത്തിയോട്ടത്തിനെതിരെ ആരും ചാടി വീഴേണ്ട കാര്യമില്ലെന്നും അത് ഭംഗിയായി തുടരുമെന്നുമാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്. ബാലാവകാശ ലംഘനം ഉണ്ടോ എന്ന് പിന്നീട് പരിശോധിച്ചു പറയാം എന്നാണ് മന്ത്രിയുടെ നിലപാട്.

എനിക്കും എന്റെ മകനുമില്ലാത്ത വിഷമം ജിതേഷ് ദാമോദറിനെന്തിനാണ്?

2016ല്‍ കുത്തിയോട്ടത്തിനെതിരെ ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും കേസെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരാതിയുമായി വീണ്ടും കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു സംഘം അഭിഭാഷകര്‍.

മൂത്തുമൂത്തു മൂസ്സതാവരുതേ കടകംപള്ളി സഖാവേ…