ലോക്‌സഭ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നത് രാഹു കാലത്താണ് എന്നാണ് ജ്യോതിഷ വിശ്വാസികളായ രാഷ്ട്രീയ നേതാക്കളുടെ പുതിയ പരാതി. അതുകൊണ്ട് അശുഭകരമായ ഈ സമയം മാറ്റണമെന്നാണ് ഇവരുടെ ആവശ്യം. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. വൈകീട്ട് 4.30 മുതല്‍ ആറ് മണി വരെയുള്ള സമയം രാഹുകാലം ആണ് എന്നാണ് ജ്യോതിഷ വിശ്വാസികളുടെ പ്രശ്‌നം. ഒരു ഗവര്‍ണര്‍ അടക്കം ദക്ഷിണേന്ത്യന്‍ നേതാക്കളാണ് രാഹുകാല പ്രശ്‌നവുമായി രംഗത്ത് വന്നിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന് വാര്‍ത്താസമ്മേളനം മാറ്റിവച്ചുകൂടേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. ഹിന്ദു പുരാണങ്ങള്‍ പറയുന്നത് പ്രകാരം ഒരു ദിവസം സൂര്യോദയത്തിനും സൂര്യാസ്തമയത്തിനും ഇടയില്‍ 90 മിനുട്ട് സമയമാണ് രാഹു കാലം. ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവു സത്യപ്രതിജ്ഞ ചെയ്തത് രാഹുകാലം നോക്കിയാണ്. ടിആര്‍എസ് തിരഞ്ഞെടുപ്പിനായി നിയമസഭ പിരിച്ചുവിട്ടത് തന്നെ രാഹുകാലം നോക്കിയാണ്.
നിയമസഭ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന ബിജെപി നേതാവ് ബിഎസ് യെദിയൂരപ്പ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുകയും രാഷ്്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല കണ്ടത് രാഹുകാലം നോക്കിയാണ്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ് ദേശീയ അധ്യക്ഷനുമായ എച്ച്ഡി ദേവഗൗഡ കടുത്ത ജ്യോതിഷ വിശ്വാസിയാണ്. ടിഡിപി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശ് വിഭജനത്തിന് ശേഷം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് ജ്യോത്സ്യന്മാരുടെ ഉപദേശ പ്രകാരം വൈകീട്ട് 7.27നാണ്.
Leave a Comment