X

കെനിയയില്‍ സ്‌ഫോടനവും വെടിവയ്പ്പും; തീവ്രവാദി ആക്രമണമെന്നു സൂചന

വെടിവയ്പ്പ് തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയില്‍ ഉഗ്രസ്‌ഫോടനവും വെടിവയ്പ്പും. തീവ്രവാദി ആക്രമണമാണെന്നാണ് ആദ്യ വിവരങ്ങള്‍. നെയ്‌റോബിയിലെ പ്രമുഖ ഹോട്ടലായ ഡസ്റ്റ് ഡി 2 സ്ഥിതി ചെയ്യുന്ന കോംപ്ലക്‌സിലാണ് ആക്രമണം. ബാങ്കുകള്‍ ഉള്‍പ്പെടെ ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ആരെങ്കിലും കൊല്ലപ്പെട്ടതായി വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയായിട്ടുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീവ്രവാദ വിരുദ്ധ സേനയുള്‍പ്പെടെ സുരക്ഷ സൈനികള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇപ്പോഴും വെടിവയ്പ്പ് നടന്നുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. പ്രദേശം മുഴുവന്‍ കറുത്ത പുകപടലം കൊണ്ട് മൂടിയിരിക്കുകയാണ്. അക്രമത്തിനു പിന്നില്‍ ആരാണെന്ന കാര്യത്തില്‍ വ്യക്ത വന്നിട്ടില്ല. പരിക്കേറ്റവരുണ്ടെന്ന് വ്യക്തമാക്കുന്ന തരത്തില്‍ സ്ഥലത്ത് ആംബുലന്‍സുകള്‍ പോയി വരുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

2013 ല്‍ അല്‍-ഷബാബ് തീവ്രാവാദികള്‍ കെനിയയിലെ വെസ്റ്റ്‌ഗേറ്റ് മാളില്‍ നടത്തിയ ആക്രമണത്തെ ഓര്‍മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ സംഭവും. അന്ന് ഗ്രനേഡുകള്‍ എറിഞ്ഞും മറ്റും ആഢംബര ഷോപ്പിംഗ് മാളായ വെസ്റ്റ് ഗേറ്റ് കത്തിച്ചു തകര്‍ത്തിരുന്നു. 67 പേരാണ് അന്നത്തെ ആക്രമണത്തില്‍ കൊലപ്പെട്ടത്.

This post was last modified on January 16, 2019 1:22 pm