X

ഭയപ്പെടുത്തിയാല്‍ ഞാന്‍ പാടാതിരിക്കില്ല; ചെങ്ങന്നൂരില്‍ ആര്‍എസ്എസുകാര്‍ ആക്രമിച്ച കുരുന്നു ഗായിക

മരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല എന്ന പാട്ടാണ് പ്രാര്‍ത്ഥന പ്രതിഷേധമായി പാടിയത്‌

ഭയപ്പെടുത്തിയാല്‍ താന്‍ പാടാതിരിക്കില്ലെന്ന് ചെങ്ങന്നൂരില്‍ ആര്‍എസ്എസിന്റെ ആക്രമണത്തിന് ഇരയായ സിപിഎമ്മിന്റെ കുരുന്നു ഗായിക പ്രാര്‍ത്ഥന. എന്റെ കുരുന്നു ശബ്ദം നിങ്ങളെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ഞാന്‍ ഇനിയും പാടുമെന്നും പ്രാര്‍ത്ഥന പറയുന്നു.

സംഘപരിവാറിനെതിരെ ആശുപത്രിയില്‍ പാട്ടുപാടി പ്രതിഷേധിക്കുമ്പോഴാണ് പ്രാര്‍ത്ഥന ഇങ്ങനെ പറഞ്ഞത്. കൈരളി പീപ്പിള്‍ ടിവിയാണ് വീഡിയോ പുറത്തു വിട്ടത്. പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനയെ കാണാനെത്തിയവരും ആശുപത്രിയില്‍ പാട്ടുപാടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ വൈറലാകുകയാണ്. മരിക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല.. എന്ന പാട്ടാണ് പ്രാര്‍ത്ഥന പ്രതിഷേധമായി പാടിയത്.

This post was last modified on May 25, 2018 11:14 am

Related Post
Leave a Comment