X

10 വര്‍ഷം മുമ്പ്, ഇതേ സ്ഥലത്ത്, ഇതുപോലെ 13 പേരുമായി ഒരു എഎന്‍ 32 വിമാനം കാണാതായിരുന്നു

10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് സമാനമായ ഒരു അപ്രത്യക്ഷമാകല്‍ സംഭവിച്ചിരുന്നു.

അരുണാചല്‍പ്രദേശില്‍ ചൈന അതിര്‍ത്തിക്ക് സമീപം മെചുക അഡ്വാന്‍സ്ഡ് ലാന്‍ഡിംഗ് ഗ്രൗണ്ടിനടുത്ത് 13 പേരുമായി കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനത്തിലുണ്ടായിരുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്. അതേസമയം 10 വര്‍ഷം മുമ്പ് ഇതേ സ്ഥലത്ത് സമാനമായ ഒരു അപ്രത്യക്ഷമാകല്‍ സംഭവിച്ചിരുന്നു. അതും ഒരു എഎന്‍ 32 വിമാനമായിരുന്നു. അന്നും വിമാനത്തിലുണ്ടായിരുന്നത് 13 പേര്‍.

2009ല്‍ 13 പേരുമായി പോയ വിമാനം കാണാതായ അതേ സ്ഥലത്താണ് ഇപ്പോള്‍ വിമാനം കാണാതായിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്. അന്നും 13 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 2009 ജൂണിലാണ് സംഭവം. വ്യോമസേനയുടെ തിരച്ചിലിനൊടുവില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. അന്ന് വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചു. ഇവരുടെ ശരീര ഭാഗങ്ങള്‍ ചിതറിക്കിടന്നിരുന്നു.

ALSO READ: അരുണാചലില്‍ കാണാതായ വ്യോമസേന വിമാനത്തിലുണ്ടായിരുന്നവരില്‍ മലയാളിയും; തിരച്ചില്‍ തുടരുന്നു

This post was last modified on June 3, 2019 10:00 pm

Related Post
Leave a Comment