X

കെസി വേണുഗോപാലിനും കോണ്‍ഗ്രസിനുമെതിരെ കര്‍ണാടകയില്‍ ബിജെപിയുടെ ‘സരിത കാര്‍ഡ്’

ബംഗളൂരുവിലെ ശിവാനന്ദ സര്‍ക്കിളിന് സമീപമുള്ള ഹോട്ടല്‍ ഗോള്‍ഡ്ഫിഞ്ചില്‍ ഇന്ന് ഉച്ചയ്ക്ക് 2.30നാണ് സരിത വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇത് തടയാന്‍ കെസി വേണുഗോപാല്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസമായ ഇന്ന് സോളാര്‍ തട്ടിപ്പ് കേസിലെ സരിത എസ് നായരെ രംഗത്തിറക്കാന്‍ ബിജെപി. കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോല്‍ ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ പ്രചാരണ തന്ത്രങ്ങള്‍ മെനയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ്. ഒപ്പം സോളാര്‍ കേസില്‍ സരിതയുമായി ബന്ധപ്പെട്ട് ലൈംഗിക ചൂഷണ, പീഡന ആരോപണങ്ങള്‍ നേരത്തെ കേള്‍ക്കേണ്ടി വന്നയാളും. സരിതയെ ഉപയോഗിച്ച് കെസി വേണുഗോപാലിനേയും അതുവഴി കോണ്‍ഗ്രസിനേയും അടിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.

ബംഗളൂരുവിലെ ശിവാനന്ദ സര്‍ക്കിളിന് സമീപമുള്ള ഹോട്ടല്‍ ഗോള്‍ഡ്ഫിഞ്ചില്‍ ഇന്ന് ഉച്ചയ്ക്ക് 2.30നാണ് സരിത വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഇത് തടയാന്‍ കെസി വേണുഗോപാല്‍ ശ്രമം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. വാര്‍ത്താസമ്മേളനം നടത്തുന്നതില്‍ നിന്ന് സരിതയെ കോടതി വിലക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെസി വേണുഗോപാല്‍ തടയാനുള്ള ശ്രമം നടത്തുന്നതെന്നാണ് വിവരം.

This post was last modified on May 10, 2018 1:47 pm

Related Post
Leave a Comment