X

2022ഓടുകൂടി ഇന്ത്യ പൂര്‍ണ്ണമായും രാമരാജ്യമാകും: യോഗി ആദിത്യനാഥ്

യുപി ബിജെപി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികദിനത്തില്‍ രാമക്ഷേത്രത്തിനു തറക്കല്ലിടുമെന്ന് യോഗി

2022 ഓടുകൂടി ഇന്ത്യ പൂര്‍ണ്ണമായും രാമരാജ്യമാകുമെന്ന് ഉത്തരപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും അദ്ദേഹം സൂചന നല്‍കി. ക്ഷേത്രനിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ച ഗുരു മഹന്ത് അവൈദ്യനാഥിന്റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യത്തോട് അടുക്കുകയാണെന്നും ആദ്യത്യനാഥ് ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

2022 ഓടുകൂടി രാജ്യം പൂര്‍ണ്ണമായും രാമരാജ്യമാകും. മാലിന്യം, ദാരിദ്ര്യം, അരാജകത്വം എന്നിവയില്‍ നിന്നും ഇന്ത്യയെ പൂര്‍ണ്ണമായും മുക്തമാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. യൂപി മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തില്‍ ക്ഷേത്രത്തിന് തറക്കല്ലിടണമെന്നാണ് പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. അത് നടപ്പിലാക്കാനുളള നീക്കം നടത്തിവരികായാണ്. എന്നാല് താജ്മഹല്‍ വിഷയത്തില്‍ കൂടുതല്‍ വിവാദപരാമാര്‍ശങ്ങള്‍ നടത്താതെ യോഗി ഒഴിഞ്ഞുമാറുകയായിരുന്നു.