X

‘ഓഖി’ ചുഴലികൊടുങ്കാറ്റ് ദുരന്തം വിതറിയ മിനിക്കോയ് ദ്വീപില്‍ ഇന്ത്യന്‍ നേവി ദുരിതാശ്വാസം പ്രവര്‍ത്തനത്തില്‍

ദ്വീപില്‍ നാവിക സേന നടത്തിവരുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ നിശ്ചല ദൃശ്യങ്ങള്‍

കൊടുങ്കാറ്റ് വന്‍ നാശനഷ്ടങ്ങളാണ് ദ്വീപില്‍ ഉണ്ടാക്കിയത്. കാറ്റ് ദ്വീപിലേക്ക് വീശി തുടങ്ങുന്നതിനു മുമ്പെ ശക്തമായ സംവിധാനങ്ങളുമായി സേന ദ്വീപിലെത്തിയിരുന്നു. രണ്ട് കപ്പലുകളിലെത്തിയ നാവികസേന കാറ്റില്‍ കുടുങ്ങിയ 50 മത്സ്യതൊഴിലാളികളെ രക്ഷിച്ചു.

പിന്നീട് പല വിഭാഗങ്ങളായി ദുരിതാശ്വസാ പ്രവര്‍ത്തനങ്ങളില്‍ സേന സജീവമാകുകയായിരുന്നു. ഒരു വിഭാഗം തിരച്ചില്‍ നടത്തിവരുമ്പോള്‍ മറ്റൊരു വിഭാഗം ദ്വീപ് നിവാസികള്‍ക്ക് വേണ്ട ഭക്ഷ്യവിഭവങ്ങളടക്കമുളള അത്യാവിശ്യ സാധനങ്ങള്‍ നല്‍കുകയായിരന്നുവെന്ന് നാവിക സേന വക്താവ് അറിയിച്ചു.

 

 

This post was last modified on December 7, 2017 1:21 pm