X

ഇന്ത്യോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു

210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ അപകടസമയത്ത് എത്ര പേരുണ്ടായിരുന്നുവെന്ന് വ്യക്തമല്ല

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ യാത്രാവിമാനം കടലില്‍ തകര്‍ന്നുവീണു. ലയണ്‍ എയറിന്റെ ജെ ടി- 610 ബോയിങ്ങ് വിഭാഗത്തില്‍പ്പെടുന്ന വിമാനമാവമുമായുള്ള ബന്ധം ടേക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കകം നഷ്ടപ്പെടുയായിരുന്നു. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. കടലിന് മുകളിലായിരുന്നു ഈ സമയം വിമാനം.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 6.30 ഓടെയാണ് വിമാനം ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്നത്. അതേസമയം, വിമാനം തകര്‍ന്ന് വീണതായി ഇന്ത്യോനേഷ്യന്‍ ദേശീയ രക്ഷാ ഏജന്‍സി വക്താവ് യൂസഫ് ലത്തീഫ് അറിയിച്ചു. എന്നാല്‍ അപകട കാരണം വ്യക്തമല്ല. 210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ അപകടസമയത്ത് എത്ര പേരുണ്ടായിരുന്നുവെന്നും വ്യക്തമല്ല. എന്നാല്‍ 189 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ അപകടത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് ലയണ്‍ എയര്‍ ചീഫ് എക്‌സിക്യൂട്ടീവ് എഡിവേര്‍ഡ് സിറെയ്ത്ത് പ്രതികരിച്ചു. വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്തോനേഷ്യ അസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഡ്ജറ്റ് വിമാന കമ്പനികളില്‍ ഒന്നാണ് ലയണ്‍ എയര്‍.

This post was last modified on October 29, 2018 9:29 am