X

മഹാഭാരതകാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റ് ഉണ്ടായിരുന്നുവെന്നു ത്രിപുര ബിജെപി മുഖ്യമന്ത്രി

ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ മഹാഭാരത യുദ്ധ വിശേഷങ്ങള്‍ പറഞ്ഞുകൊടുത്തത്ത് സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷന്‍ വഴി യുദ്ധം കണ്ടിട്ട്

ഇന്റര്‍നെറ്റ് ഒരു പുതിയ സംഭവം ഒന്നുമല്ലെന്നും മഹാഭാരത കാലം മുതല്‍ അത് ഇന്ത്യയില്‍ ഉണ്ടായിരുന്നതാണെന്നും ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. അഗര്‍ത്തലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ത്രിപുര മുഖ്യമന്ത്രിയുടെ ഈ ‘ വെളിപ്പെടുത്തല്‍’.

മഹാഭാരത യുദ്ധത്തെ കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ അന്ധനായ ധൃതരാഷ്ട്രര്‍ക്ക് സഞ്ജയന്‍ പറഞ്ഞു കൊടുക്കുമായിരുന്നു. എന്നാല്‍ സഞ്ജയന്‍ യുദ്ധഭൂമിയില്‍ ഉണ്ടായിരുന്നുമില്ല. അല്ലാതെ തന്നെ വിവരങ്ങള്‍ നല്‍കാന്‍ സാധ്യമയത് ടെക്‌നോളജിയിലൂടെയും സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷനിലൂടെയുമായിരുന്നു; ദേബ് പറഞ്ഞുവയ്ക്കുന്നു.

പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റല്‍ ഇന്ത്യയെ പുകഴിത്തിക്കൊണ്ട് മുന്‍ ആര്‍എസ്എസ് പ്രചാരക് കൂടിയായ ത്രിപുര മുഖ്യമന്ത്രി അവകാശപ്പെടുന്നത് ഇന്ത്യയില്‍ ഡിജിറ്റലൈസേഷന്‍ യാഥാര്‍ത്ഥ്യമാക്കിയതും മോദിയാണെന്നാണ്.

ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളെല്ലാം ഇന്ത്യന്‍ പുരാണങ്ങളില്‍ നിന്നുള്ളതാണെന്ന വാദം ബിജെപി നേതാക്കളും അവരുടെ മന്ത്രിമാരും മുഖ്യമന്ത്രിമാരുമൊക്കെ സ്ഥിരമായി ഉയര്‍ത്തുനന്നതാണ്. ഐഎസ്ആര്‍ഒ റോക്കറ്റുകള്‍ രാമന്റെ അമ്പില്‍ നിന്നും പ്രോജദനം കൊണ്ട് ഉണ്ടാക്കിയതാണെന്ന് ഗുജറാത്തിലെ ബിജെപി മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞിട്ടും അധികമായിട്ടില്ല.

സിവില്‍ എന്‍ജിനിയര്‍മാര്‍ സിവില്‍ സര്‍വീസില്‍ ചേരണം; മെക്കാനിക്കല്‍ എന്‍ജിനിയര്‍മാര്‍ ചേരണ്ട: ത്രിപുര മുഖ്യമന്ത്രി

This post was last modified on April 28, 2018 4:46 pm