X

ഇറാഖ് -സിറിയ അതിര്‍ത്തിയിലെ ഐഎസ് കേന്ദ്രങ്ങള്‍ മോചിപ്പിച്ചതായി യുഎസ്

95 ശതമാനം സ്ഥലത്ത് നിന്നും ഭീകരപ്രവര്‍ത്തകരെ തുരത്തി. ഇതുവരെ 75 ലക്ഷം പൊതുജനങ്ങളെ മോചിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്

ഇറാഖ് -സിറിയ അതിര്‍ത്തിയില്‍ പടുത്തുയര്‍ത്തിയ സ്വയംഭരണ പ്രദേശത്തില്‍ നിന്നും ഐഎസ് ഭീകരസംഘടനയെ ഒഴിപ്പിക്കാനായതായി യുഎസ് സഖ്യകക്ഷികള്‍ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ 95 ശതമാനം സ്ഥലത്ത് നിന്നും ഭീകരപ്രവര്‍ത്തകരെ തുരത്തി. ഇതുവരെ 75 ലക്ഷം പൊതുജനങ്ങളെ മോചിപ്പിക്കായതായും റിപ്പോര്‍ട്ടുണ്ട്.

2014 ലാണ് ഐഎസിനെതിരെ യുഎസിന്റെ നേതൃത്വത്തിലുളള സഖ്യരാഷ്ട്രങ്ങള്‍ ആക്രമണം ആരംഭിച്ചത്. യുഎസ് സൈനിക വക്താവ് ബ്രെറ്റ് മക്ഗുര്‍ക് ആണ് ഇക്കാര്യം അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. ഏകദേശം ബ്രിട്ടന്റെ വലിപ്പമുളള മേഖലയാണ് ഐഎസിന്റെ കിഴിലുളള പ്രദേശം. നിരവധി രാഷ്ട്രങ്ങളില്‍ നിന്നും ഐഎസില്‍ ചേര്‍ന്നവര്‍ ഈ പ്രദേശത്ത് എത്തുകയാണ് പതിവ്. എന്നാല്‍ യഎസ് സഖ്യസേനയുടെ നിരന്തര ശ്രമമായി ഈ മേഖലയെ ഐഎസില്‍ നിന്നും മോചിപ്പിക്കാനായെന്ന് സൈനിക വക്താവ് അറിയിച്ചു.

This post was last modified on November 17, 2017 7:48 am