X

ഇപി ജയരാജനെതിരായ ബന്ധു നിയമനക്കേസ് നിലനില്‍ക്കുന്നത്; ജേക്കബ് തോമസിന്റെ ‘കാര്യവും കാരണവും’

'എന്നെ നീക്കിയത് ചില അഴിമതിക്കാരെ സംരക്ഷിക്കാന്‍'; പിണറായി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകം

പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ജേക്കബ് തോമസിന്റെ രണ്ടാമത്തെ പുസ്തകം. ചില അഴിമതിക്കാരെ സഹായിക്കാനായാണ് തന്നെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്തതെന്നും അതിനായി സര്‍ക്കാരിന് രണ്ടാമതൊരു ചിന്തയുടെ ആവശ്യം വന്നില്ലെന്നും അദ്ദേഹം തുറന്നടിക്കുന്നു.

കാര്യവും കാരണവും എന്ന പുസ്തകത്തിലാണ് ജേക്കബ് തോമസിന്റെ തുറന്നുപറച്ചില്‍. തന്നെ വിജിലന്‍സിന്റെ തലപ്പത്തേക്ക് കൊണ്ടുവന്നത് ഏറെ ആലോചനകള്‍ക്ക് ശേഷമായിരുന്നു. ഇപി ജയരാജന്‍ ഉള്‍പ്പെട്ട ബന്ധുനിയമന കേസ് നിലനില്‍ക്കുന്നതാണെന്നും അദ്ദേഹം പറയുന്നു. 2016 ഫെബ്രുവരിയില്‍ ഇതുസംബന്ധിച്ച് തമിഴ്‌നാട്ടില്‍ ഉണ്ടായ ഒരു കേസില് സുപ്രിംകോടതി വിധിയുണ്ടെന്നും ജേക്കബ് വ്യക്തമാക്കുന്നു.

ജേക്കബ് തോമസ് തന്റെ ആത്മകഥയുടെ ആദ്യ പതിപ്പ് കൊടുക്കാന്‍ തീരുമാനിച്ച ഗോവിന്ദ് രാജ് ആരാണ്?

ഔദ്യോഗിക ജീവിതത്തില്‍ തനിക്ക് നേരിട്ട തിരിച്ചടികളാണ് ഈ പുസ്തകത്തില്‍ തുറന്നുപറയുന്നത്. ഇടതുസര്‍ക്കാരിന്റെ മദ്യനയം വികസന കാഴ്ചപ്പാടിന് വിരുദ്ധമാണെന്നും പാറ്റൂര്‍ ഭൂമി ഇടപാടില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചട്ടവിരുദ്ധമായി ഇടപെട്ടെന്നും പുസ്തകത്തില്‍ പറയുന്നു.

ഷാര്‍ജ പുസ്തകോത്സവത്തില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ സി രാധാകൃഷ്ണനാണ് പുസ്തകം പ്രകാശനം ചെയ്തത്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആദ്യ പുസ്തകം സര്‍വീസിലിരിക്കെ പുറത്തിറക്കിയത് ചട്ടവിരുദ്ധമാണെന്ന് മൂന്നംഗ സമിതി നടത്തിയ കണ്ടെത്തലിന്റെ ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയില്‍ ഇരിക്കെയാണ് ജേക്കബ് തോമസിന്റെ പുതിയ പുസ്തകം.

ജേക്കബ് തോമസ് എപ്പോഴും ഇങ്ങനെയാണ്, ഒന്നും നേരെ ചൊവ്വെ പറയില്ല

ഷോ പോര, ജേക്കബ് തോമസ് ചിലത് തെളിയിക്കേണ്ടതുണ്ട്

വിശുദ്ധ ജേക്കബ് തോമസ്; ചില സ്ഥാനത്യാഗ ചിന്തകള്‍

This post was last modified on November 11, 2017 10:50 am