X

ജയ് ഷാ ദി വയര്‍ ന്യൂസ് പോര്‍ട്ടലിന്റെ വായ് മൂടി കെട്ടാനുളള ശ്രമം തുടങ്ങി

വക്കീല്‍ നോട്ടീസില്‍ കൃത്രിമത്വമാണെന്ന് തിരിച്ചറിയുന്നതായി വയര്‍

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ടെംമ്പിള്‍ എന്റര്‍ പ്രൈസസ് കമ്പനിക്ക് 16,000 മടങ്ങ് ലാഭം ലഭിച്ചുവെന്ന വാര്‍ത്ത വെളിപ്പെടുത്തിയതിന് പ്രതികാര നടപടികള്‍ ആരംഭിച്ചതായി ദി വയര്‍.ഇന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കുറച്ച് രേഖകളടങ്ങുന്ന തപാല്‍ കവര്‍ വയറിന്റെ ഓഫീസിലെത്തിയത്. കത്തില്‍ കവര്‍ലെറ്റര്‍ ഉണ്ടായിരുന്നില്ല. രേഖകള്‍ പകര്‍പ്പുകള്‍ ആയിരുന്നുവെന്നും ദി വയര്‍ പത്രകുറിപ്പില്‍ പറഞ്ഞു.

അഹമ്മദാബാദ് ആസ്ഥാനമായുളള അഭിഭാഷകന്‍ മിലാന്‍ ഭട്ടിന്റെ വിലാസത്തില്‍ നിന്നുമാണ് വക്കീല്‍ നോട്ടിസ് അയച്ചിരിക്കുന്നതെന്നും പത്രകുറിപ്പില്‍ പറയുന്നു. വയറിനെതിരായി കേസ് മുന്നോട്ട് കൊണ്ട് പോവുന്നത് തടഞ്ഞുകൊണ്ടുളള സ്റ്റേ ഉത്തരവ് റദ്ദ് ചെയ്യാന്‍ കോടതിയോട് ആവശ്യപ്പെട്ടുളള അപേക്ഷയും കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വയറിന്റെ വാര്‍ത്താ വിതരണ അവകാശങ്ങള്‍ തടയാനുളള നീക്കം തടഞ്ഞുളള ഉത്തരവ് വയര്‍ അധികൃതര്‍ സമ്പാദിച്ചിട്ടുണ്ടെന്നും അത് അടിയന്തിരമായി സറ്റെ ചെയ്യണമെന്നും ആവിശ്യപ്പെട്ടതായും നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആ ഉത്തരവ് വസ്തുതാപരമായി നിരവധി തെറ്റുകളും പിശകകുളും ഉളളതായി സിവില്‍ സ്യൂ്ട്ട്‌സ് വായിച്ചു പരിചയമുളള ഏതൊരാള്‍ക്കു ബോദ്ധ്യപെടുന്നതാണെന്ന് ദി വയര്‍ അറിയിച്ചു. ഇത്തരത്തിലുളള ഒരു രേഖയും ഞങ്ങള്‍ നല്‍കുകയോ സ്വീകരിക്കുകയോ അതുപോലുളള അവസരങ്ങള്‍ വിനിയോഗിച്ചിട്ടില്ലെന്നും ദി വയര്‍ പത്രക്കുറിപ്പില്‍ വിശദീകരിച്ചു.

ജയ് ഷായുടെ അപകീര്‍ത്തി കേസ്: ഞാന്‍ ധീരവനിതയൊന്നുമല്ല, ഒരു സാധാരണ മാധ്യമ പ്രവര്‍ത്തക-രോഹിണി സിങിന്റെ പ്രതികരണം

This post was last modified on October 17, 2017 10:11 am