നമ്മള് നിരന്തരം ചുറ്റും കാണുന്നവരും, എന്നാല്‍ കഴിവുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നവരുമായ കലാകാരന്മാരും കലാകാരികളുമുണ്ട്. അത്തരമൊരാള്‍ പാകിസ്ഥാനിലെ റാവല്‍പിണ്ടിയില്‍, ബഹ്റിയ എന്ന സ്ഥലത്തുള്ള തെരുവില്‍ വയലിന് വായിക്കുകയാണ്. ജഗ്ജീത് സിംഗിന്റെ പ്രശസ്തമായ ‘ഹോട്ടോ സേ ഛൂലോ തും’ എന്ന ഗാനമാണ് അദ്ദേഹം വായിക്കുന്നത്. പീപ്പിള്‍ ഓഫ് പാകിസ്ഥാന് എന്ന ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ഈ വീഡിയോ വൈറലായി. 1981ല്‍ പുറത്തിറങ്ങിയ പ്രേം ഗീത് എന്ന ചിത്രത്തിലാണ് ഈ പാട്ട് ആദ്യം വന്നത്. ജഗ്ജിത് സിംഗ് തന്നെയാണ് ചിത്രത്തിന് സംഗീതം നല്കിയതും.
വീഡിയോ കാണാം:
This post was last modified on October 17, 2017 10:03 am