X

ഛത്തീസ്ഗഢ് ബിജെപി സര്‍ക്കാരിനെതിരേ സ്റ്റിംഗ് ഓപ്പറേഷന്‍; മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ മോഷണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

പുലര്‍ച്ചെ വീട്ടിലെത്തിയാണ് ശര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തത്

ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരിനെതിരേ സ്റ്റിംഗ് ഓപ്പറേഷനു തയ്യാറെടുക്കുകയായിരുന്നു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനോദ് വര്‍മയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ഡല്‍ഹിക്കു സമീപം ഗാസിയബാദിലുള്ള വീട്ടിലെത്തിയാണ് വര്‍മയെ റായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ബ്ലാക്‌മെയില്‍, മോഷണം എന്നീകുറ്റങ്ങളാണ് വര്‍മയ്‌ക്കെതിരേ പൊലീസ് ചുമത്തിയിരിക്കുന്നതെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യുന്നതിനായാണ് വര്‍മയെ വിളിച്ചു കൊണ്ടുപോയതെങ്കിലും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ശര്‍മയുടെ വീട്ടില്‍ നിന്നും 300 സിഡികളും ഒരു പെന്‍ഡ്രൈവും കണ്ടെത്തിയെന്നും പൊലീസ് പറയുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടുകളില്‍ തന്നെ പറയുന്ന മറ്റൊരു കാര്യം ഛത്തീസ്ഗഢിലെ ബിജെപി സര്‍ക്കാരിനെതിരേയുള്ള അന്വേഷാണാത്മക മാധ്യമപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു വര്‍മയെന്നുമാണ്. ഇപ്പോള്‍ സ്വതന്ത്രമാധ്യമപ്രവര്‍ത്തനം നടത്തുന്ന വിനോദ് ശര്‍മ ബിബിസി ലേഖകനായും അമര്‍ ഉജാലയുടെ ഡിജിറ്റല്‍ എഡിറ്റായും പ്രവര്‍ത്തിച്ചിരുന്നു.

 

This post was last modified on October 27, 2017 10:24 am