X

മാണിക്യമലരും ആവിഷ്‌കാര സ്വാതന്ത്ര്യവും മനുഷ്യക്കുരുതിയും: പിണറായിക്കെതിരെ ജോയ് മാത്യു

കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിനോടുള്ള പൊലീസിന്റെയും സര്‍ക്കാരിന്‍റെയും സമീപനത്തെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലവ് സിനിമയിലെ മാണിക്യമലര്‍ പാട്ടുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പിന്തുണച്ച് രംഗത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് നേരെ രൂക്ഷ വിമര്‍ശനവും പരിഹാസവുമായി നടന്‍ ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. നമുക്ക് വേണ്ടത് മാണിക്യ മലരോ അതോ മനുഷ്യകുരുതിയോ – എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തിനോടുള്ള പൊലീസിന്റെയും സര്‍ക്കാരിന്‍റെയും സമീപനത്തെ വിമര്‍ശിച്ചാണ് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്.

ഒരു സിനിമയിലെ പാട്ട് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമാണെന്നും അതിനെതിരെയുള്ള അസഹിഷ്ണുതക്കെതിരെ തങ്ങള്‍ക്കില്ലാത്ത പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്നും പ്രഖ്യാപിക്കുന്ന പൊലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി, കണ്ണൂരിലെ ചെറുപ്പക്കാരനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ അക്രമികളെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പിടിക്കാതിരിക്കുന്നതിലൂടെ കൊലയാളികള്‍ക്കും ആവിഷ്‌കാര സ്വാതന്ത്ര്യം ഉണ്ടെന്ന് സമ്മതിക്കുകയാണോ എന്ന് ജോയ് മാത്യു ചോദിക്കുന്നു.

This post was last modified on February 16, 2018 9:49 am