X

കനയ്യ കുമാറിന്റെ പ്രസംഗം അലങ്കോലമാക്കി എബിവിപി പ്രവര്‍ത്തകര്‍

ആവിഷ്‌കാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കുമാവില്ലെന്ന് കനയ്യാകുമാര്‍

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യുണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിന്റെ പ്രസംഗപരിപാടി ഹിന്ദു യുവവാഹിനി പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും ചേര്‍ന്ന് അലങ്കോലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലഖ്‌നോവില്‍ മൂന്നു ദിവസങ്ങളായി നടക്കുന്ന ലിറ്ററി ഫെസ്റ്റിവലിനിടെയാണ് സംഭവം. ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റവര്‍ നടത്തിവരുന്ന ഷിറോസ് കഫ്ത്തീരിയയില്‍ നടന്ന ചര്‍ച്ചയാണ് അലങ്കോലമാക്കാന്‍ ശ്രമം നടന്നത്.

കനയ്യയുടെ പുസ്തകം ‘ഫ്രം തിഹാര്‍ റ്റു ബിഹാര്‍’ എന്ന പുസ്തകത്തെ പറ്റിയുളള ചര്‍ച്ചക്കുവേണ്ടിയാണ് കനയ്യ ഷിറോസില്‍ എത്തിയത്. പരിപാടി ആരംഭിക്കുന്നതിനും അല്‍പ്പം മുമ്പ് കനയ്യയെ രാജ്യദ്രോഹിയെന്ന് വിളിച്ചുകൊണ്ട് ഒരു കൂട്ടം എബിവിപി പ്രവര്‍ത്തകരും ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരും കനയ്യയെ പ്രസംഗിക്കുന്നതില്‍ നിന്നും തടയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതായും വാര്‍ത്തയുണ്ട്.

സംഭവസ്ഥലത്ത് സമാജ് വാദി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തകരും എബിവിപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായതെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. അതെസമയം, ആവിഷ്‌കാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കുമാവില്ലെന്ന് കനയ്യാകുമാര്‍ പറഞ്ഞു.

‘ചലോ കേരള’യില്‍ പുന്നപ്ര-വയലാര്‍ വിപ്ലവഗാനങ്ങള്‍ പാടി എബിവിപി പ്രവര്‍ത്തകര്‍

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

This post was last modified on November 12, 2017 11:24 am