X

സാഹിത്യോത്സവം ആരുടെയും കുത്തകയല്ല: സച്ചിദാനന്ദനെതിരെ കണ്ണന്താനം

ആര്‍എസ്എസുകാരെ പങ്കെടുപ്പിക്കുന്നതിനെതിരെയല്ല താന്‍ സംസാരിച്ചതെന്ന് സച്ചിദാനന്ദന്‍

സാഹിത്യോത്സവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്ന് പറഞ്ഞ കവി കെ സച്ചിദാനന്ദനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സാഹിത്യോത്സവം ആരുടെയും കുത്തകയല്ലെന്നും സിപിഎമ്മുകാരെ മാത്രം പങ്കെടുപ്പിക്കാനാണോ സാഹിത്യോത്സവങ്ങള്‍ സംഘടിപ്പിക്കുന്നതെന്നുമായിരുന്നു കണ്ണന്താനം ചോദിച്ചത്. ജനാധിപത്യവിരുദ്ധമാണ് ഈ പരാമര്‍ശമെന്നും കണ്ണന്താനം ആരോപിച്ചു.

ഡിസി ബുക്‌സ് നടത്തുന്ന സാഹിത്യോത്സവം കഴിഞ്ഞദിവസമാണ് കോഴിക്കോട് ആരംഭിച്ചത്. അതുവഴി കടന്നുപോകുമ്പോഴാണ് താന്‍ സച്ചിദാന്ദന്റെ പ്രസംഗം കേട്ടതെന്നും മന്ത്രി പറയുന്നു. അതേസമയം തന്റെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ മാത്രമെടുത്താണ് മന്ത്രിയുടെ പ്രസംഗമെന്ന് സച്ചിദാനന്ദന്‍ ആരോപിച്ചു. ആര്‍എസ്എസുകാരെ പങ്കെടുപ്പിക്കുന്നതിനെതിരെയല്ല താന്‍ സംസാരിച്ചതെന്നും സച്ചിദാനന്ദന്‍ കൂട്ടിച്ചേര്‍ത്തു. ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമില്ലാത്തവരെ ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കരുതെന്നാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണന്താനം ലിറ്റററി ഫെസ്റ്റിവലിന് ഫണ്ട് അനുവദിച്ചതിനെതിരെ ബിജെപി കോഴിക്കോട് ജില്ലാ നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു.

This post was last modified on February 9, 2018 4:00 pm