X

കർണാടക സർക്കാറിന് ആശ്വാസം, എംഎൽഎമാരുടെ രാജിയിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി

രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്നാണ് വിമതരുടെ ആവശ്യം.

കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കി വിമത എംഎൽഎമാരുടെ സമർപ്പിച്ച രാജിയിൽ സ്പീക്കർക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതി. കർണാടക സ്പീക്കർ കെ.ആർ.രമേശ് കുമാർ രാജി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വിമത എംഎൽഎമാർ സമർപ്പിച്ച ഹർജിയിലാണ് നടപടി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.

അതേസമയം, വിശ്വാസവോട്ടിൽ പങ്കെടുക്കാൻ വിമതരെ നിര്‍ബന്ധിക്കരുതെന്നും കോടതി വ്യക്തമാക്കുന്നു. വ്യാഴാഴ്ച കുമാരസ്വാമി സർക്കാർ  വിശ്വാസ വോട്ട് നേരിടാൻ ഇരിക്കെ ഭരണപക്ഷത്തിന് ആശ്വാസമാവുന്നതാണ് സുപ്രീം കോടതി ഉത്തരവ്. രാജി സ്വീകരിക്കാൻ സ്പീക്കറോടു നിർദേശിക്കണമെന്ന് ആശ്യപ്പെട്ടായിരുന്നു വിമതർ കോടതിയെ സമീപിച്ചത്.

എന്നാൽ വിമതരുടെ ആവശ്യത്തിനു കോടതി കൂട്ടുനിൽക്കരുതെന്നു മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും, സ്പീക്കറും പറയുന്നു. കര്‍ണാടകയില്‍ എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ഭരണഘടനപരമായ പ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാന്‍ മാത്രമെ സാധിക്കുവെന്ന് രഞ്ജന്‍ ഗോഗോയി പറഞ്ഞു. രാജിയിലും അയോഗ്യതയുടെ കാര്യത്തിലും നിര്‍ദ്ദേശം നല്‍കില്ല. എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.

എംഎല്‍എമാരുടെ രാജി സ്പീക്കര്‍ക്ക് അനന്തമായി തടഞ്ഞുവെയ്ക്കാന്‍ ആവില്ലെന്ന് മുഗള്‍ റോഹ്തഗി പറഞ്ഞു. കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായി മാറിയിരിക്കയാണെന്ന് എംഎല്‍എമാര്‍ വാദിച്ചു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്നും എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. രാജിക്കുള്ള പ്രേരണയെന്തെന്ന് ചോദിക്കേണ്ട കാര്യമില്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞു

എന്തെങ്കിലും കാരണം കൊണ്ടുള്ള രാജിയാണെങ്കില്‍ അവര്‍ നേരിട്ടെത്തി നല്‍കേണ്ടതായിരുന്നു. എന്നാല്‍ ഈമാസം 11നാണ് എം എല്‍ എമാര്‍ രാജി നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അയോഗ്യത വാദം നിലനില്‍ക്കുമ്പോഴും പി സി ജോർജ്ജിനെ അനുവദിച്ച കേരള ഹൈക്കോടതി വിധി റെഹ്‌തോഗി കോടതിയില്‍ ഉന്നയിച്ചു. കഴിഞ്ഞായാഴ്ചയാണ് എംഎല്‍എമാര്‍ കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ചവരെ അയോഗ്യത കാര്യത്തിലും രാജിക്കത്ത് സ്വീകരിക്കുന്ന കാര്യത്തിലും തീരുമാനം എടുക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

ചെങ്കല്‍ച്ചൂള കോളനിക്കാരെല്ലാം ക്രിമിനലുകള്‍, വെള്ളയിട്ടാലും പറയന്‍ പറയന്‍ തന്നെ; ഗിന്നസ് റെക്കോര്‍ഡിന് ഉടമയായ വാദ്യകലാകാരനെതിരെ പോലീസിന്റെ ക്രൂരത

This post was last modified on July 17, 2019 2:14 pm